Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹി​മാ​ല​യം കാ​ണാം, മീ​ഡി​യ​വ​ണി​നൊ​പ്പം

text_fields
bookmark_border
mediaone
cancel

കോ​ഴി​ക്കോ​ട്: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യു​മാ​യി മീ​ഡി​യ​വ​ൺ. ഇ​ന്ത്യ​യെ നേ​രി​ൽ​ക്ക​ണ്ടു പ​ഠി​ക്കാ​ൻ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഈ ​വ​ർ​ഷം ‘ആ​ൽ​പൈ​ൻ ഔ​റ’ എ​ന്ന പേ​രി​ൽ ഹി​മാ​ല​യ​ൻ യാ​ത്ര​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ല​ഡാ​ക്ക്, ജ​മ്മു-​ക​ശ്മീ​ർ, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.

20 ദി​വ​സ​ത്തെ യാ​ത്ര ജൂ​ലൈ 10ന് ​കേ​ര​ള​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ക്കും. യാ​ത്ര മീ​ഡി​യ​വ​ൺ സം​പ്രേ​ഷ​ണം ചെ​യ്യും. തി​ബ​ത്ത​ൻ ഗോ​മ്പ​ക​ൾ​ക്ക് പേ​രു​കേ​ട്ട ലേ, ​മ​ല​മു​ക​ളി​ലെ നീ​ല​ത്ത​ടാ​ക​മാ​യ പാം​ഗോ​ങ്, ഇ​ര​ട്ട​ക്കൂ​ന​ൻ ഒ​ട്ട​ക​ങ്ങ​ളു​ടെ താ​വ​ള​മാ​യ നു​ബ്ര താ​ഴ്വ​ര, ആ​കാ​ശ​പ്പാ​ത​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഖാ​ർ​ദു​ങ് ചു​രം, അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളാ​യ തു​ർ​തു​ക്, താ​ങ്ങ്, യു​ദ്ധ​ഭൂ​മി​യാ​യ ദ്രാ​സ്, ഭൂ​മി​യി​ലെ സ്വ​ർ​ഗ​മെ​ന്ന് വി​ളി​ക്കു​ന്ന ക​ശ്മീ​ർ, ബാ​ക്ക്പാ​ക്ക​ർ​മാ​രു​ടെ ഹി​മാ​ല​യ​ൻ ഹോ​ട്ട്‌​സ്‌​പോ​ട്ടാ​യ ക​സോ​ൾ, മ​ല​നി​ര​ക​ളു​ടെ റാ​ണി​യാ​യ മ​സൂ​റി തു​ട​ങ്ങി​യ അ​ത്യ​പൂ​ർ​വ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സം​ഘം സ​ഞ്ച​രി​ക്കും. ദി​സ്കി​റ്റ്, കാ​ർ​ഗി​ൽ, ദ്രാ​സ്, സോ​ണാ​മാ​ർ​ഗ്, ശ്രീ​ന​ഗ​ർ, പ​ഹ​ൽ​ഗാം, കു​ളു, മ​ണാ​ലി, മ​ണി​ക​ര​ൻ, ടോ​ഷ്, ഡെ​റാ​ഡൂ​ൺ, മൊ​സൂ​റി, ധ​നോ​ൾ​ട്ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

14നും 17​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് യാ​ത്ര​ക്ക് അ​വ​സ​രം. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ explore.mediaoneonline.com എ​ന്ന സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +91 89433 47444 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. കൊ​ച്ചി​യി​ലെ എ​ക്സ്​േ​പ്ലാ​ർ ട്രി​പ്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneHimalayaTravelGCC Students
News Summary - Gulf students can visit Himalaya with mediaone
Next Story