Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസോനം കപൂറിന്റെ ഉപദേശം;...

സോനം കപൂറിന്റെ ഉപദേശം; മാതൃത്വത്തിന്റെ മാറ്റങ്ങൾ സ്വയം അംഗീകരിക്കൂ, നോർമലാകൂ

text_fields
bookmark_border
sonam kapoor
cancel
camera_alt

േസാനം കപൂർ മകൻ വായുവിനൊപ്പം

‘‘അ​മ്മ​യാ​യ​ശേ​ഷം പ​ഴ​യ സ്റ്റൈലിലേക്ക് എ​ളു​പ്പം മ​ട​ങ്ങി​വ​രാ​മെ​ന്ന് ആരെങ്കിലും ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ മ​ന​സ്സി​ലാ​ക്കു​ക, അ​മ്മ​യെ​ന്ന നി​ങ്ങ​ളു​ടെ പു​തി​യ പ​ദ​വി​ മ​​ന​സ്സും ശ​രീ​ര​വും സ്വീ​ക​രി​ച്ചാ​ലേ ​തി​രി​ച്ചു​പോ​ക്ക് എ​ളു​പ്പ​മാ​കൂ’’ -പ​റ​യു​ന്ന​ത് ബോ​ളി​വു​ഡ് ഫാ​ഷ​ൻ രാ​ജ്ഞിയും നടിയുമായ സോ​നം ക​പൂ​ർ.

പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഫാ​ഷ​ൻ സ്റ്റൈ​ലു​മാ​യി ബോ​ളി​വു​ഡ് വാ​ഴു​ന്ന സോ​നം ക​പൂ​റി​നോ​ളം ഇ​ക്കാ​ര്യം മ​റ്റാ​ര് പ​റ​യാ​ൻ അ​ല്ലേ? മാ​തൃ​ത്വം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും സ്ത്രീ​ക​ളെ മാ​റ്റി​യെ​ഴു​തു​മെ​ന്നാ​ണ്, 2022ൽ ​‘വായു’വിന് ജ​ന്മം ന​ൽ​കി​യ സോ​നം പ​റ​യു​ന്ന​ത്. ‘‘സ​ത്യ​ം പ​റ​ഞ്ഞാ​ൽ, ഞാ​ൻ ഏ​റെ സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. കു​ഞ്ഞി​ൽ ഏ​റെ മു​ഴു​കു​ന്ന ഒ​രാ​ളാ​ണ് നി​ങ്ങ​ളെ​ങ്കി​ൽ ശ​രീ​ര സം​ര​ക്ഷ​ണ​ത്തി​നെ സം​ബ​ന്ധി​ച്ചൊ​ന്നും നി​ങ്ങ​ൾ ചി​ന്തി​ക്കു​ക​യേ ഇ​ല്ല. പു​തി​യ നി​ങ്ങ​ളെ ആ​ദ്യം നി​ങ്ങ​ൾ ത​ന്നെ സ്വീ​ക​രി​ച്ചാ​ലേ മ​ട​ങ്ങി​പ്പോ​ക്കി​ന് തു​ട​ക്ക​മാ​കൂ.’’ -സോ​നം വി​ശ​ദീ​ക​രി​ക്കു​ന്നു.

16ാം വ​യ​സ്സി​ലെ​യും 25ാം വ​യ​സ്സി​ലെ​യും സോ​നം ഇ​നി​യു​ണ്ടാ​വി​ല്ലെ​ന്നും 38 വ​യ​സ്സാ​യെ​ന്നും മ​ന​സ്സി​ലാ​ക്ക​ലാ​യി​രു​ന്നു ആ​ദ്യ​ം. ശേ​ഷം, അ​തി​ന​നു​സ​രി​ച്ച വേ​ഷം ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ തു​ട​ങ്ങി. ശ​രീ​ര​ മാ​റ്റ​ങ്ങ​ൾ പു​റം​ലോ​ക​ത്തോ​ടു കു​റ​ച്ചൊ​ക്കെ മ​റ​ച്ചു​വെ​ക്കാ​ൻ പ​റ്റു​മെ​ങ്കി​ലും സ്വ​ന്ത​ത്തി​ൽ​നി​ന്ന് മ​റ​യ്ക്കാ​ൻ പ​റ്റി​ല്ല. അ​തു​കൊ​ണ്ട് എ​ല്ലാം ഒ​ളി​ച്ചു​വെ​ക്ക​ണ​മെ​ന്ന് ചി​ന്തി​ക്കാ​തി​രി​ക്കു​ക. ഇ​പ്പോ​ഴ​ത്തെ ശ​രീ​രത്തെഅം​ഗീ​ക​രി​ക്കു​ക, വ​ർ​ക്കൗ​ട്ട് ചെ​യ്യു​ക, ഭ​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കു​ക -സോ​നം ഉ​പ​ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonam KapoorMotherhoodCelebrity News
News Summary - Advice from Sonam Kapoor-Accept the changes of motherhood and become normal
Next Story