Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഇ​ങ്ങ​നെ​യും ഒ​രു...

ഇ​ങ്ങ​നെ​യും ഒ​രു ആ​ഗ്ര​ഹം

text_fields
bookmark_border
Irish Wish
cancel

2024 മാ​ർ​ച്ചി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​മേ​രി​ക്ക​ൻ ഫാ​ന്റ​സി-​റൊ​മാ​ന്റി​ക്-​കോ​മ​ഡി ചി​ത്ര​മാ​ണ് ‘ഐ​റി​ഷ് വി​ഷ്’. ഒ​ഴു​ക്കി​ന​നു​സ​രി​ച്ചൊ​രു സി​നി​മ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ ‘ഐ​റി​ഷ് വി​ഷ്’ തി​ര​ഞ്ഞെ​ടു​ക്കാം.

ഹോ​ട്ട്‌​ഷോ​ട്ട് ര​ച​യി​താ​വാ​യ പോ​ൾ കെ​ന്ന​ഡി​യെ (അ​ല​ക്‌​സാ​ണ്ട​ർ വ്‌​ലാ​ഹോ​സ്) പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന്റെ എ​ഡി​റ്റ​റാ​ണ് മാ​ഡി. ത​ന്റെ ബെ​സ്റ്റ് സെ​ല്ല​റു​ക​ൾ എ​ഡി​റ്റ് ചെ​യ്യു​മ്പോ​ൾ, മാ​ഡി പോ​ളി​നെ ഭ്രാ​ന്ത​മാ​യി പ്ര​ണ​യി​ക്കു​ന്നു. എ​ന്നാ​ൽ, അ​വ​ൾ ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​യാ​ൻ വ​ള​രെ വൈ​കി​പ്പോ​യി. ത​ന്റെ മ​ന​സ്സി​ലെ ര​ഹ​സ്യം കാ​മു​ക​നോ​ട് പ​റ​യു​ന്ന​തി​ന് മു​മ്പു​ത​ന്നെ അ​വ​ളു​ടെ ഉ​റ്റ സു​ഹൃ​ത്ത് എ​മ്മ (എ​ലി​സ​ബ​ത്ത് ടാ​ൻ), പോ​ളി​നെ അ​വ​ന്റെ ജ​ന്മ​നാ​ടാ​യ അ​യ​ർ​ല​ൻ​ഡി​ൽ​വെ​ച്ച് വി​വാ​ഹം ക​ഴി​ക്കു​ന്നു. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്റെ ഇ​തി​വൃ​ത്തം.

കാ​മ​റ​മാ​ൻ ഗ്ര​ഹാം റോ​ബി​ൻ​സ് പ​ക​ർ​ത്തി​യ ഐ​റി​ഷ് പ​ട്ട​ണ​ത്തി​ന്റെ ദൃ​ശ്യ​ചാ​രു​ത എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ആ​ർ​ദ്ര​ത​യോ​ടെ ക​ണ്ണു​ക​ൾ തു​റ​ന്നു​ത​ന്നെ സി​നി​മ കാ​ണാ​ൻ ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​ഹാ​യി​ക്കും. ഒ​രു​വേ​ള അ​യ​ർ​ല​ൻ​ഡി​ൽ ഒ​ന്നു​പോ​യി വ​ന്നാ​ലോ എ​ന്ന് ആ​രു​മൊ​ന്ന് ചി​ന്തി​ക്കും. പി​ന്നെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും സം​ഭാ​ഷ​ണ​ങ്ങ​ളും അ​ത്ര​മേ​ൽ മ​നോ​ഹ​രം. ഒ​രു സ​മ​യം​പോ​ക്കാ​യി കാ​ണാ​വു​ന്ന ചി​ത്രം എ​ന്ന​തി​ലു​പ​രി കു​റ​ച്ച് റൊ​മാ​ൻ​സും സം​ഗീ​ത​വും കോ​മ​ഡി​യും സു​ന്ദ​ര കാ​ഴ്ച​ക​ളും സ​മ്മാ​നി​ച്ച് ഒ​ടു​വി​ൽ ചെ​റി​യൊ​രു ട്വി​സ്റ്റും ന​ൽ​കു​ന്നൊ​രു എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റാ​യി ചി​ത്രം മാ​റു​ന്നു.

ജ​നീ​ൻ ഡാ​മി​യ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ ര​ചി​ച്ച​ത് കി​ർ​സ്റ്റ​ൺ ഹാ​ൻ​സെ​നാ​ണ്. നെ​റ്റ്ഫ്ലി​ക്സാ​ണ് ചി​ത്ര​ത്തി​ന്റെ വി​ത​ര​ണം ഏ​റ്റെ​ടു​ത്ത​ത്. റി​ലീ​സ് ചെ​യ്‌​ത​തി​ന്റെ പി​റ്റേ​ന്ന് നെ​റ്റ്ഫ്ലി​ക്‌​സി​ന്റെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ക​ണ്ട ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ‘ഐ​റി​ഷ് വി​ഷ്’ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie reviewIrish WishAmerican fantasy-romantic-comedy film
News Summary - Irish Wish is an American fantasy-romantic-comedy film
Next Story