Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightസ്റ്റാർട്ട്, ആക്ഷൻ,...

സ്റ്റാർട്ട്, ആക്ഷൻ, കാമറ.... എല്ലാം സ്വന്തക്കാർ തന്നെ

text_fields
bookmark_border
ജോ ​റൂ​സ്സോ​യും അ​വ റൂ​സ്സോയും
cancel
camera_alt

ജോ ​റൂ​സ്സോ​യും അ​വ റൂ​സ്സോയും

ബ​ന്ധു​ജ​ന​പ​ക്ഷ​പാ​തം ബോ​ളി​വു​ഡെ​ന്ന​ല്ല, ഒ​ട്ടു​മി​ക്ക സി​നി​മ വ്യ​വ​സാ​യ​ങ്ങ​ളി​ലും ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത സം​ഗ​തി​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ആ​രോ​പ​ണ​മെ​ത്ര ഉ​യ​ർ​ന്നാ​ലും സ്വ​ന്ത​ക്കാ​രെ ​വെ​ച്ച് സി​നി​മ​യി​റ​ക്കു​ന്ന​ത് അ​വ​സാ​നി​ക്കി​ല്ലെ​ന്ന​തി​ന്റെ ഒ​ടു​വി​ലെ തെ​ളി​വാ​ണ്, പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പു​തി​യ വെ​ബ് സീ​രീ​സ് ‘ഹീ​രാ​മ​ണ്ഡി: ദി ​ഡ​യ​മ​ണ്ട് ബ​സാ​ർ’. ത​ന്റെ മ​രു​മ​ക​ൾ ശ​ർ​മി​ൻ സെ​ഗാ​ളി​നെ സീ​രീ​സി​ലെ പ്ര​ധാ​ന റോ​ളി​ൽ അ​വ​ത​രി​പ്പി​ച്ച​താ​ണ് ബോ​ളി​വു​ഡി​ലെ പു​തി​യ ‘നെ​പ്പോ​ട്ടി​സം’ വ​ർ​ത്ത​മാ​നം.

എ​ന്നാ​ൽ, ബ​ൻ​സാ​ലി ഇ​തി​ൽ ഒ​റ്റ​ക്ക​ല്ല. ഇ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ത​ന്നെ, സി​നി​മ​യി​ലൂ​​ടെ സ്വ​ന്ത​ക്കാ​രെ അ​വ​ത​രി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.

രാ​കേ​ഷ് റോ​ഷ​ന്റെ ‘ക്രി​ഷി’​ലെ ഋ​തി​ക്

ത​ന്റെ സൂ​പ്പ​ർ​ഹീ​റോ സി​നി​മ​യാ​യ ക്രി​ഷി​ൽ, ക​റു​ത്ത റ​ബ​ർ ജാ​ക്ക​റ്റ​ണി​ഞ്ഞ നാ​യ​ക​ൻ ക​ഥാ​പാ​ത്ര​മാ​യി മ​ക​ൻ ​ഋ​തി​ക് റോ​ഷ​നെ​യ​ല്ലാ​തെ സം​വി​ധാ​യ​ക​ൻ രാ​കേ​ഷ് റോ​ഷ​ന് ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ സ​യ​ൻ​സ് ഫി​ക്ഷ​നാ​യ ‘കോ​യി മി​ൽ ഗ​യ’​യി​ലും ഋ​തി​ക് ത​ന്നെ.

1. സ​ഞ്ജ​യ് ബ​ൻ​സാ​ലി ശ​ർ​മി​ൻ സെ​ഗാ​ൾ 2. ഋ​തി​ക് റോഷൻ രാ​കേ​ഷ് റോഷൻ

ഓ​പ​ൺ​ഹൈ​മ​റി​ൽ മ​ക​ളെ അ​വ​ത​രി​പ്പി​ച്ച് ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ത​ന്റെ ആ​ഗോ​ള മെ​ഗാ​ഹി​റ്റ് ചി​ത്ര​മാ​യ ഓ​പ​ൺ​ഹൈ​മ​റി​ൽ സ്വ​ന്തം മ​ക​ൾ ഫ്ലോ​റ നോ​ള​നെ ത​ന്നെ​യാ​ണ് ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ അ​വ​ത​രി​പ്പി​ച്ച​ത്. സി​നി​മ​യി​ലെ ക്ലൈ​മാ​ക്സി​ൽ, ചെ​റു​തെ​ങ്കി​ലും ‘അ​ണു​ബോം​ബി​ന്റെ ഇ​ര’​യെ​ന്ന സു​പ്ര​ധാ​ന റോ​ളി​ലാ​ണ് ഫ്ലോ​റ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഓ​പ​ൺ​ഹൈ​മ​റി​ൽ ഫ്ലോ​റ നോ​ള​ൻ

അ​വ​ഞ്ചേ​ഴ്സി​ലും സ്വ​ജ​ന​ബാ​ധ

മാ​ർ​വെ​ൽ സി​നി​മാ​റ്റി​ക് യൂ​നി​വേ​ഴ്സി​ന്റെ ആ​ഗോ​ള ഹി​റ്റാ​യ ‘അ​വ​ഞ്ചേ​ഴ്സ്: എ​ൻ​ഡ്ഗെ​യി’​മി​ൽ സം​വി​ധാ​യ​ക​രാ​യ റൂ​സ്സോ ബ്ര​ദേ​​ഴ്സ് ത​ന്നെ ഒ​രു ചെ​റു റോ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നു പു​റ​മെ, മൊ​ത്തം സി​നി​മ ത​ന്നെ ഒ​രു കു​ടും​ബ സം​രം​ഭ​മാ​ക്കി മാ​റ്റി​യെ​ന്ന് അ​സൂ​യ​ക്കാ​ർ പ​റ​യു​ന്നു. കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ല, ജോ ​റൂ​സ്സോ​യു​ടെ മ​ക​ൾ അ​വ റൂ​സ്സോ ത​ന്നെ ചി​ത്ര​ത്തി​ൽ മു​ഖ്യ വേ​ഷ​ത്തി​ൽ വ​രു​ന്നു​ണ്ട്. ഹോ​ക്കീ​സി​ന്റെ മ​ക​ളാ​യാ​ണ് അ​വ​യു​ടെ അ​വ​താ​രം.

വ​രു​ൺ ധ​വാ​ൻ

ഡേ​വി​ഡ് ധ​വാ​ന്റെ സ്വ​ന്തം വ​രു​ൺ ധ​വാ​ൻ

മ​ക​ൻ വ​രു​ൺ ധ​വാ​നെ നാ​യ​ക​നാ​ക്കി​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് സം​വി​ധാ​യ​ക​ൻ ഡേ​വി​ഡ് ധ​വാ​ൻ ഈ​യി​ടെ ഒ​രു​ക്കാ​റു​ള്ള​ത്. കൂ​ലി നം.1, ​ജു​ദ്‍വ 2, മെം ​തേ​രാ ഹീ​റോ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം വ​രു​ണി​ന്റെ വി​ള​യാ​ട്ട​മാ​ണ്. സ​ഹോ​ദ​ര​ൻ രോ​ഹി​ത് ധ​വാ​ന്റെ നാ​യ​ക​നും വ​രു​ണാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewsFilmy Talk
News Summary - Start- action- camera-everything is own
Next Story