Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ഴ്ച​ക്കാ​രു​ടെ മ​നം...

കാ​ഴ്ച​ക്കാ​രു​ടെ മ​നം ക​വ​ർ​ന്ന് ബാ​ല​ക​ലാ​മേ​ള

text_fields
bookmark_border
Kala Kuwait Childrens art fair
cancel
camera_alt

ക​ല കു​വൈ​ത്ത് ബാ​ല​ക​ലാ​മേ​ള​യി​ലെ ക​ലാ​മ​ത്സ​ര​ത്തി​ൽ നി​ന്ന് 

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച ബാ​ല​ക​ലാ​മേ​ള-2024 കാ​ഴ്ച​ക്കാ​രു​ടെ മ​നം ക​വ​ർ​ന്നു. കു​വൈ​ത്തി​ലെ 28 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 1000ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു. 13 വേ​ദി​ക​ളി​ലാ​യി 15 മ​ത്സ​ര​യി​ന​ങ്ങ​ൾ അ​ര​ങ്ങേ​റി. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ണാ​ൻ മൂ​വാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ​ത്തി. ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ടി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ലോ​ക കേ​ര​ള​സ​ഭാം​ഗം ആ​ർ.​നാ​ഗ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ, ബാ​ല​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ജ​ലീ​റ്റ ര​മേ​ശ്‌, ക​ല കു​വൈ​ത്ത് ട്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ, ജോ. ​സെ​ക്ര​ട്ട​റി ബി​ജോ​യ്‌, വൈ​സ് പ്ര​സി​ഡ​ന്റ് റി​ച്ചി കെ. ​ജോ​ർ​ജ്, അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ന​വീ​ൻ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു സ്വാ​ഗ​ത​വും ബാ​ല​ക​ലാ​മേ​ള-2024 ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്‌ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ക​ല കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ക​ർ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitChildren's Art FairKerala Art Lovers Association
News Summary - Children's art fair
Next Story