Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക്...

കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ല ഫു​ട്ബാ​ൾ ഫൈ​ന​ൽ വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
Kefak inter-district football match
cancel
camera_alt

കെ​ഫാ​ക് ഫു​ട്ബാ​ളി​ൽ മ​ല​പ്പു​റം-​ട്രാ​സ്ക് തൃ​ശൂ​രു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക് ഫ്ര​ണ്ട് ലൈ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ല ഫു​ട്ബാ​ൾ സോ​ക്ക​ർ, മാ​സ്റ്റേ​ഴ്സ് ഫൈ​ന​ലു​ക​ൾ മേ​യ് 10ന് ​ന​ട​ക്കും. വൈ​കീ​ട്ട് മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫോ​ക് ക​ണ്ണൂ​ർ കെ.​ഡി.​എ​ൻ.​എ കോ​ഴി​ക്കോ​ടി​നെ നേ​രി​ടും. സോ​ക്ക​ർ ലീ​ഗി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ മ​ല​പ്പു​റം എ​റ​ണാ​കു​ള​ത്തെ നേ​രി​ടും. മാ​സ്റ്റേ​ഴ്സ് ലീ​ഗ് ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ എ​റ​ണാ​കു​ളം മ​ല​പ്പു​റ​ത്തെ​യും സോ​ക്ക​ർ ലീ​ഗി​ൽ കെ.​ഇ.​എ കാ​സ​ർ​കോ​ട് ട്രാ​സ്ക് തൃ​ശൂ​രി​നെ​യും നേ​രി​ടും.

സെ​മി ഫൈ​ന​ലി​ൽ മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഫോ​ക്ക് ക​ണ്ണൂ​ർ എ​റ​ണാ​കു​ള​ത്തെ​യും കെ.​ഡി.​എ​ൻ.​എ കോ​ഴി​ക്കോ​ട് ടൈ ​ബ്രേ​ക്ക​റി​ൽ മ​ല​പ്പു​റ​ത്തെ കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. സോ​ക്ക​ർ ലീ​ഗി​ൽ എ​റ​ണാ​കു​ളം കെ.​ഇ.​എ കാ​സ​ർ​കോ​ടി​നെ​യും ട്രാ​സ്ക് തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ല​പ്പു​റ​വും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സെ​മി ഫൈ​ന​ലു​ക​ളി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യി മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ റാ​ഷി​ദ് (മ​ല​പ്പു​റം), കു​ര്യ​ൻ (എ​റ​ണാ​കു​ളം), സോ​ക്ക​ർ ലീ​ഗി​ൽ സു​മി​ത്ത് (എ​റ​ണാ​കു​ളം),ജ​വാ​ദ് (മ​ല​പ്പു​റം) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitKEFAK inter-district football
News Summary - KEFAK inter-district football final on Friday
Next Story