Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് പി​ന്തു​ണ​ക്ക് ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ച് ഫല​സ്‍തീ​ൻ പ്ര​സി​ഡ​ന്റ്

text_fields
bookmark_border
Ambassador of Kuwait with president of Palestine
cancel
camera_alt

ഫല​സ്‍തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സി​നൊ​പ്പം കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ മാ​രി

കു​വൈ​ത്ത് സി​റ്റി: ഫല​സ്തീ​നു​ള്ള കു​വൈ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​ക്ക് ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ച് പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ്. ജോ​ർ​ഡ​നി​ലെ പു​തി​യ കു​വൈ​ത്ത് അം​ബാ​സ​ഡ​റും ഫല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​തി​യ റ​സി​ഡ​ന്‍റ് അം​ബാ​സ​ഡ​റു​മാ​യ ഹ​മ​ദ് അ​ൽ മാ​രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ​യാ​ണ് മ​ഹ്മൂ​ദ് അ​ബ്ബാ​സി​ന്റെ പ​രാ​മ​ർ​ശം. കു​വൈ​ത്തും ഫല​സ്തീ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​നാ​യ​തി​ന്റെ അ​ധി​കാ​ര​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് ഹ​മ​ദ് അ​ൽ മാ​രി ഫല​സ്തീ​ൻ പ്ര​സി​ഡ​ന്‍റി​ന് സ​മ​ർ​പ്പി​ച്ചു. ഈ ​ചു​മ​ത​ല​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും ഇ​ത് കു​വൈ​ത്ത് നേ​തൃ​ത്വം ത​ന്നി​ൽ പ​ക​ർ​ന്നു​ന​ൽ​കി​യ വി​ശ്വാ​സ​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​ണെ​ന്നും അ​ൽ​മാ​രി പ​റ​ഞ്ഞു. ഫല​സ്തീ​ൻ പ്ര​ശ്നം അ​റ​ബ് മേ​ഖ​ല​യു​ടെ പ്ര​ധാ​ന ആ​ശ​ങ്ക​യാ​ണ്. ത​ന്‍റെ നി​യ​മ​നം കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പു​തി​യ യു​ഗ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ ഫല​സ്തീ​നു​ള്ള കു​വൈ​ത്തി​ന്‍റെ പി​ന്തു​ണ ഹ​മ​ദ് അ​ൽ മാ​രി ആ​വ​ർ​ത്തി​ച്ചു. ഈ ​അ​ഭി​ലാ​ഷ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു​വ​രെ പി​ന്തു​ണ​യും സ​ഹാ​യ​വും തു​ട​രു​മെ​ന്നും പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും സൂ​ചി​പ്പി​ച്ചു. ഫല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​മാ​യും ഹ​മ​ദ് അ​ൽ മാ​രി ച​ർ​ച്ച​ക​ൾ ന​ട​ത്തി. പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. പ​ല​സ്തീ​നു​ള്ള കു​വൈ​ത്തി​ന്‍റെ പി​ന്തു​ണ​ക്ക് മു​ഹ​മ്മ​ദ് മു​സ്ത​ഫ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinian PresidentKuwait
News Summary - Palestinian President praise and appreciates Kuwait's support
Next Story