സിറിയൻ പ്രവാസിക്ക് വ്യാജ പൊലീസ് ഭീഷണി
text_fieldsകുവൈത്ത് സിറ്റി: ലഫ്റ്റനന്റിന്റെ യൂനിഫോം ധരിച്ച് റാഹിയ മരുഭൂമിയിൽ സിറിയൻ സ്വദേശിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ അജ്ഞാതനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഫസ്റ്റ് ലഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ യൂനിഫോം ധരിച്ച അജ്ഞാതൻ തന്നെ ഭീഷണിപ്പെടുത്തിയതായി സിറിയൻ താമസക്കാരൻ സാദ് അൽ അബ്ദുല്ല പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. അജ്ഞാതൻ വാഹനത്തിൽ നിന്ന് ഇറങ്ങി അപമാനിക്കുകയും സിവിൽ ഐഡന്റിഫിക്കേഷൻ കാർഡ് നശിപ്പിക്കുകയും തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.