Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ന്​...

മ​സ്​​ക​ത്തി​ന്​ വി​നോ​ദസ​ഞ്ചാ​ര​ രം​ഗ​ത്ത്​ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ​ -സെ​മി​നാ​ർ

text_fields
bookmark_border
മ​സ്​​ക​ത്തി​ന്​ വി​നോ​ദസ​ഞ്ചാ​ര​ രം​ഗ​ത്ത്​ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ​ -സെ​മി​നാ​ർ
cancel
camera_alt

ഒ​മാ​ൻ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഹോ​ർ​വാ​ത്ത്​ എ​ച്ച്.​ടി.​എ​ൽ ഖു​റം ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച​ സെ​മി​നാ​ർ

മ​സ്​​ക​ത്ത്​: ഇ​നി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ്​ വി​നോ​ദസ​ഞ്ചാ​ര​രം​ഗ​ത്ത്​ മ​സ്​​ക​ത്തി​നു​ള്ള​തെ​ന്ന്​ ഒ​മാ​ൻ ടൂ​റി​സം ഫോ​റം സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത്​ സെ​മി​നാ​ർ. ഒ​മാ​ൻ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള ഹോ​സ്​​പി​റ്റാ​ലി​റ്റി ബ്രാ​ൻ​ഡാ​യ ഹോ​ർ​വാ​ത്ത്​ എ​ച്ച്.​ടി.​എ​ൽ ഖു​റം ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ്​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​സ്സാ​ൻ ബി​ൻ ഖാ​സിം അ​ൽ ബു​സൈ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​സ്​​ക​ത്തി​നെ പ​ശ്​​ചി​മേ​ഷ്യ​യു​ടെ സാം​സ്​​കാ​രി​ക പൈ​തൃ​ക ത​ല​സ്​​ഥാ​ന​മാ​യി മാ​റ്റി​യെ​ടു​ക്കും വി​ധം മ​സ്​​ക​ത്ത്​ ബി​നാ​ലെ ക​ലാ​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചാ​ണ്​ സെ​മി​നാ​ർ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്​​ത​ത്. ഇ​തോ​ടൊ​പ്പം പ​ഴ​യ മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ൽ ജ​ല ടാ​ക്​​സി ആ​രം​ഭി​ക്കു​ന്ന​തും ച​ർ​ച്ച​യാ​യി. വി​നോ​ദ സ​ഞ്ചാ​ര​രം​ഗ​ത്തെ ആ​ഗോ​ള പ്ര​വ​ണ​ത​ക​ളും ഒ​മാ​നി​ലെ ഹോ​ട്ട​ൽ, ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്​​തു. ഒ​മാ​ന്റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​വും സം​സ്​​കാ​ര​വും തേ​ച്ചു​മി​നു​ക്കി ലോ​ക​ത്തി​ന്​ മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന്റെ സാ​ധ്യ​ത​ക​ൾ തേ​ടേ​ണ്ട​തു​ണ്ടെ​ന്ന്​ സെ​മി​നാ​റി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ ഒ​മാ​നി​ലെ മു​ൻ​നി​ര അ​ക്കൗ​ണ്ടി​ങ്​ അ​ഡ്വൈ​സ​റി സ്​​ഥാ​പ​ന​മാ​യ ക്രോ​വ്​ ഒ​മാ​ൻ മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ ഡേ​വി​സ്​ ക​ല്ലൂ​ക്കാ​ര​ൻ പ​റ​ഞ്ഞു.

ഈ ​ല​ക്ഷ്യം മു​ൻ നി​ർ​ത്തി ക്രോ​വും ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സി​​ന്‍റെ ടൂ​റി​സം, വി​ദേ​ശ നി​ക്ഷേ​പ ക​മ്മി​റ്റി​ക​ളും ഇ​ന്തോ ഗ​ൾ​ഫ്​ മി​ഡി​ലീ​സ്​​റ്റ്​ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സും ന​ട​ത്തി​വ​ന്ന ശ്ര​മ​ങ്ങ​ളു​ടെ പൂ​ർ​ണ​ത​യാ​ണ്​ ടൂ​റി​സം സെ​മി​നാ​ർ.

വി​നോ​ദം, തീം ​പാ​ർ​ക്ക്, ഇ​വ​ൻ​റു​ക​ൾ, ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ന്നി​യാ​യി​രി​ക്ക​ണം ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​മെ​ന്ന്​ ഹോ​ർ​വാ​ത്ത്​ എ​ച്ച്.​ടി.​എ​ൽ ഗ്ലോ​ബ​ൽ ഡ​യ​റ​ക്​​ട​ർ ജെ​യിം​സ്​ ചാ​പ്പ​ൽ പ​റ​ഞ്ഞു. ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി, ബ​ജ​റ്റ്​ താ​മ​സ സൗ​ക​ര്യം എ​ന്നി​വ​ക്ക്​ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്​ വി​സ്​​മ​രി​ക്കാ​നാ​കാ​ത്ത പ​ങ്കാ​ളി​ത്ത​മു​ണ്ട്. ഇ​തോ​ടൊ​പ്പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​യും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ജെ​യിം​സ്​ ചാ​പ്പ​ൽ പ​റ​ഞ്ഞു.

എ​ച്ച്.​ടി.​എ​ൽ സ്​​പെ​യി​ൻ സീ​നി​യ​ർ ഡ​യ​റ​ക്​​ട​ർ ഫി​ലി​പ്പ്​ ബേ​ക്ക​ൺ ഒ​മാ​നി​ലെ ഹോ​ട്ട​ൽ, ടൂ​റി​സം രം​ഗ​ത്തെ കു​റി​ച്ച്​ പ്ര​സ​ന്റേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ​ത്ത​രം കോ​ള​ജു​ക​ളി​ലും ക​ലാ​പ്ര​ദ​ർ​ശ​ന​ത്തി​ന്​ പ്ര​ത്യേ​ക ഇ​ടം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ഒ​മാ​ൻ ബി​നാ​ലെ​യെ കു​റി​ച്ച പ്ര​സ​ന്റേ​ഷ​നി​ൽ ലോ​ക പ്ര​ശ​സ്​​ത ക​ലാ​കാ​ര​നും ആ​ർ​ട്ട്​ ക്യു​റേ​റ്റ​റും കൊ​ച്ചി ആ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ബോ​സ്​ കൃ​ഷ്​​ണ​മാ​ചാ​രി പ​റ​ഞ്ഞു. പ​ഴ​യ മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ൽ ജ​ല​ടാ​ക്​​സി സേ​വ​ന​മാ​രം​ഭി​ക്കു​ന്ന​ത്​ വ​ഴി ബി​നാ​ലെ​ക്ക്​ എ​ത്തു​ന്ന​വ​രെ ആ​ക​ർ​ഷി​ക്കാ​നാ​കു​മെ​ന്ന്​ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള സ​മു​ദ്ര ഷി​പ്​ ബി​ൽ​ഡി​ങ്​ യാ​ർ​ഡ്​ സി.​എം.​ഡി ഡോ. ​ജീ​വ​ൻ സു​ധാ​ക​ര​നും വെ​സ്​​റ്റ്​ കോ​സ്​​റ്റ്​ മ​റൈ​ൻ യാ​ച്ച്​ സ​ർ​വി​സ്​ ഡ​യ​റ​ക്​​ട​ർ ജി​തേ​ന്ദ്ര റാ​മി​യും ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​മാ​നി​ലെ ഹോ​സ്​​പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ​ഠ​നം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ ക്രോ​വ്​ ഒ​മാ​ൻ ഡ​യ​റ​ക്​​ട​ർ രാ​ജേ​ഷ്​ പ​ന്ത്​ സ​മാ​പ​ന സെ​ഷ​നി​ൽ പ​റ​ഞ്ഞു. ക്രോ​വ്​ ഒ​മാ​ൻ പാ​ർ​ട്​​ണ​ർ അ​ഡ്വൈ​സ​റി ആ​ദെ​ൽ മ​ണി​യാ​ർ സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ല​ബ​നാ​ൻ, ഫി​ലി​പ്പീ​ൻ​സ്, സ്​​പെ​യി​ൻ, ജ​ർ​മ​നി, ഓ​സ്ട്രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രും ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ടൂ​റി​സം, വി​ദേ​ശ നി​ക്ഷേ​പ ക​മ്മി​റ്റി, ഇ​ൻ​ഡോ ഗ​ൾ​ഫ്​ മി​ഡി​ലീ​സ്​​റ്റ്​ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​ർ സെ​മി​നാ​റി​ൽ പ​​ങ്കെ​ടു​ത്തു.

ഉ​ല്ലാ​സ​ബോ​ട്ടു​ക​ൾ, ബോ​ട്ട്​ മ​റീ​ന, ഹാ​ർ​ബ​റു​ക​ൾ, വാ​ട്ട​ർ ടാ​ക്​​സി​ക​ൾ​ക്കാ​യു​ള്ള ഫ്ലോ​ട്ടി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ രൂ​പ​ക​ൽ​പ​ന​യും നി​ർ​മാ​ണ​വും കൈ​മാ​റ്റ​വും സം​ബ​ന്ധി​ച്ച്​ ഒ​മാ​നി​ലെ എം.​എ​ച്ച്.​ഡി ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സും വെ​സ്​​റ്റ്​ കോ​സ്​​റ്റ്​ മ​റീ​ൻ യാ​ച്ച്​ സ​ർ​വി​സ​സു​മാ​യു​ള്ള ധാ​ര​ണ​പ​ത്ര​വും സെ​മി​നാ​ന്‍റെ ഭാ​ഗ​മാ​യി ഒ​പ്പു​വെ​ച്ചു. ജ​ല ടാ​ക്​​സി​ക​ൾ​ക്കാ​യു​ള്ള ഫൈ​ബ​ർ ഗ്ലാ​സ്​ ബോ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി സം​രം​ഭ​ക​ർ സെ​മി​നാ​റി​ൽ താ​ൽ​പ​ര്യ​മ​റി​യി​ച്ചു.

ജ​ല​ടാ​ക്​​സി​ക​ൾ​ക്കാ​യു​ള്ള ഫ്ലോ​ട്ടി​ങ്​ ടെ​മ​ർ​മി​ന​ലു​ക​ൾ​ക്ക്​ സ​മീ​പം അ​പ്പാ​ർ​ട്മെൻറു​ക​ൾ, ക​ൺ​വീ​നി​യ​ൻ​റ്​ സ്​​റ്റോ​റു​ക​ൾ, ക​ഫേ​ക​ൾ തു​ട​ങ്ങി​യ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യി സെ​മി​നാ​ർ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman tourism
News Summary - Muscat has endless possibilities in the field of tourism - seminar
Next Story