ഒമാൻ ബഹിരാകാശ സംരംഭകത്വ പദ്ധതി: ശിൽപശാല ജൂൺ ഒമ്പത് മുതൽ
text_fieldsമസ്കത്ത്: രാജ്യത്തെ വളരുന്ന ബഹിരാകാശ മേഖലയിൽ നവീകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പുതിയ ബഹിരാകാശ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കും. ജൂൺ ഒമ്പത് മുതൽ 13 വരെയാണ് ശിൽപശാല നടക്കുക. ഈ അഞ്ച് ദിവസത്തെ പരിപാടിയിലൂടെ ബഹിരാകാശ സംരംഭങ്ങളുടെ ആവേശകരമായ ലോകത്തേക്ക് എത്തിപ്പെടാൻ താൽപര്യമുള്ള ആളുകളെ സജ്ജരാക്കുകയാണ് ലക്ഷ്യം.
പ്രാദേശിക സ്റ്റാർട്ടപ്പുകൾ, എസ്.എം.ഇകൾ, സർക്കാർ ജീവനക്കാർ, തൊഴിലന്വേഷകർ എന്നിവർക്കായി രൂപകൽപന ചെയ്തിരിക്കുന്ന ഈ ശിൽപശാലയിൽ ബഹിരാകാശ സംരംഭകത്വത്തിന്റെ സാങ്കേതിക വശങ്ങൾ, ബഹിരാകാശ വ്യവസായത്തിലെ സംരംഭകത്വം, ബിസിനസ് മോഡലുകൾ, പദ്ധതി ആസൂത്രണവും നിർവഹണവും, ബഹിരാകാശ പദ്ധതി എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ ലഭിക്കും.
പ്രോജക്ട് മാനേജ്മെൻറ്, ബഹിരാകാശ മേഖലയിലെ സംരംഭകത്വം എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ളവരോ താൽപര്യമുള്ളവരോ ആയ ഒമാനി ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ ആരംഭിച്ച നാഷനൽ എക്സിക്യൂട്ടിവ് സ്പേസ് പ്രോഗ്രാമുമായി ഒത്തുചേർന്ന് ബഹിരാകാശ മേഖലയിൽ ഒമാന്റെ ശേഷി വളർത്തിയെടുക്കാനാണ് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെയും കോഡ് അക്കാദമിയുടെയും ഈ വിശാലമായ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.