Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ൽ​കി​ൻ​സ്...

വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ ഇ-​വേ​സ്റ്റ് കാ​മ്പ​യി​ന് സി.​എ​സ്.​ആ​ർ പു​ര​സ്കാ​രം

text_fields
bookmark_border
Qatar CSR Awards
cancel
camera_alt

ഖ​ത്ത​ർ സി.​എ​സ്.​ആ​ർ പു​ര​സ്കാ​രം ഡോ.​സൈ​ഫ് അ​ലി അ​ൽ-​ഹ​ജ​റി​യി​ൽ നി​ന്നും വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​സ​മീ​ർ മൂ​പ്പ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഹ​മ​ദ് മു​ബാ​റ​ക് അ​ൽ ഖാ​ദ​ർ, ഖ​ലീ​ൽ മ​ൻ​സൂ​ർ അ​ൽ ഷ​ഹ​വാ​നി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ

ദോ​ഹ: വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​യാ​യ ‘ടേ​ൺ യു​വ​ർ ഇ-​വേ​സ്റ്റ് ടു ​ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ്’​ന് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മി​ക​ച്ച സി.​എ​സ്.​ആ​ർ പ​ദ്ധ​തി​ക്കു​ള്ള പു​ര​സ്‌​കാ​രം. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ഖ​ത്ത​ർ സി.​എ​സ്.​ആ​ർ ഉ​ച്ച​കോ​ടി​യി​ൽ വെ​ൽ​കി​ൻ​സി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

ദോ​ഹ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ നാ​ഷ​ന​ൽ പ്രോ​ഗ്രാം ഫോ​ർ സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി ത​ല​വ​ൻ, ഡോ.​സൈ​ഫ് അ​ലി അ​ൽ-​ഹ​ജ​റി​യി​ൽ നി​ന്നും വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​സ​മീ​ർ മൂ​പ്പ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഹ​മ​ദ് മു​ബാ​റ​ക് അ​ൽ-​ഖാ​ദ​ർ, ഖ​ലീ​ൽ മ​ൻ​സൂ​ർ അ​ൽ-​ഷ​ഹ​വാ​നി എ​ന്നി​വ​ർ ഫ​ല​ക​വും പ്ര​ശ​സ്‌​തി​പ​ത്ര​വും ഏ​റ്റു​വാ​ങ്ങി. ‘ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മി​ക​ച്ച സി.​എ​സ്.​ആ​ർ പ​ദ്ധ​തി​ക്കു​ള്ള പു​ര​സ്‌​കാ​രം ല​ഭി​ച്ച​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തെ കാ​മ്പ​യി​നി​ലൂ​ടെ മാ​ത്രം വി​വി​ധ ക​മ്പ​നി​ക​ൾ, അ​സോ​സി​യേ​ഷ​നു​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രി​ൽ നി​ന്നാ​യി 45,000 കി​ലോ​ഗ്രാ​മി​ല​ധി​കം ഇ-​വേ​സ്റ്റ് ശേ​ഖ​രി​ക്കാ​നും കാ​മ്പ​യി​ൻ പാ​ട്ണ​റാ​യ സീ​ഷോ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ കൃ​ത്യ​മാ​യി റീ​സൈ​ക്കി​ൾ ചെ​യ്യാ​നും സാ​ധി​ച്ചു. ഒ​പ്പം ഈ-​വേ​സ്റ്റ് ന​ൽ​കി​യ​വ​ർ​ക്ക് ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി ഉ​ദ്ദേ​ശ്യം 1,15,000 ഖ​ത്ത​ർ റി​യാ​ൽ വ​രു​ന്ന സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും സാ​ധി​ച്ചു​വെ​ന്നും ഡോ.​സ​മീ​ർ മൂ​പ്പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​രം ഞ​ങ്ങ​ൾ​ക്ക് ത​രു​ന്ന പ്ര​ചോ​ദ​നം വ​ള​രെ വ​ലു​താ​ണ്. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന ഈ ​പ​ദ്ധ​തി​ക്ക് പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ഒ​രു​പാ​ട് ന​ല്ല അ​ഭി​പ്രാ​യം ല​ഭി​ച്ചു. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​കാ​മ്പ​യി​ൻ മു​ഖ​മു​ദ്ര​യാ​യി തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഖ​ത്ത​ർ നാ​ഷ​ന​ൽ വി​ഷ​ൻ 2030 മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ സി.​എ​സ്.​ആ​ർ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​ൻ ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ വി​വി​ധ ക​മ്പ​നി​ക​ൾ​ക്ക് പ്രേ​ര​ണ​മാ​കു​മെ​ന്നും പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ൽ പി​ന്തു​ണ ന​ൽ​കി​യ സീ​ഷോ​ർ ഗ്രൂ​പ്പി​നോ​ട് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ നി​ഖി​ൽ ജോ​സ​ഫ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ദോ​ഹ റ​മ​ദാ സി​ഗ്ന​ലി​ന് സ​മീ​പം വെ​സ്റ്റി​ൻ ഹോ​ട്ട​ലി​ന് എ​തി​ർ​വ​ശ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ഇ​ന്റേ​ർ​ണ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ മെ​ഡി​സി​ൻ, പീ​ഡി​യാ​ട്രി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി, ഇ.​എ​ൻ.​ടി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഡെ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ് കോ​സ്‌​മെ​റ്റോ​ള​ജി, ഓ​ഫ്‍താ​ൽ​മോ​ള​ജി, സൈ​ക്കോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഔ​ട്ട് പേ​ഷ്യ​ന്റ് ക്ലി​നി​ക്കു​ക​ളി​ലാ​യി 15ഓ​ളം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ളും ഒ​പ്പം റേ​ഡി​യോ​ള​ജി, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി സ​ർ​വി​സു​ക​ളാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarCSR AwardE-Waste Campaign
News Summary - CSR award for E-Waste Campaign
Next Story