Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമി​ക​വി​ന്റെ മേ​ള;...

മി​ക​വി​ന്റെ മേ​ള; ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ കൊ​ടി​യി​റ​ക്കം -സി.​ഇ.​ഒ

text_fields
bookmark_border
Jassim Abdul Aziz Al Jassim
cancel
camera_alt

ജാ​സിം അ​ബ്ദു​ൽ അ​സീ​സ് അ​ൽ ജാ​സിം

ദോ​ഹ: നാ​ളെ​യു​ടെ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളു​ടെ മി​ന്നു​ന്ന പോ​രാ​ട്ട​ത്തി​ന്​ വി​ജ​യ​ക​ര​മാ​യി ​വേ​ദി​യൊ​രു​ക്കി​യ​തി​ന്റെ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ അ​ണ്ട​ർ 23 എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ്​ സം​ഘാ​ട​ക സ​മി​തി. ലോ​ക​ക​പ്പും ഏ​ഷ്യ​ൻ ക​പ്പും അ​ര​ങ്ങേ​റി​യ മ​ണ്ണി​ൽ മി​ക​ച്ച നി​ല​വാ​ര​ത്തോ​ടെ​യും കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വു​മാ​യി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പും കൊ​ടി​യി​റ​ങ്ങി​യെ​ന്ന്​ ഏ​ഷ്യ​ൻ ക​പ്പ് പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി (എ​ൽ.​ഒ.​സി) സി.​ഇ.​ഒ ജാ​സിം അ​ബ്ദു​ൽ അ​സീ​സ് അ​ൽ ജാ​സിം പ​റ​ഞ്ഞു.

ലോ​കോ​ത്ത​ര കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു യൂ​ത്ത്​ ചാ​മ്പ്യ​ൻ​ഷി​പ്പെ​ന്നും അ​ദ്ദേ​ഹം വ്യക്തമാ​ക്കി. ഏ​ഷ്യ​ൻ ഫു​ട്‌​ബാ​ളി​ന്റെ ജൂ​നി​യ​ർ താ​ര​ങ്ങ​ളും ഒ​ളി​മ്പി​ക്​​സി​ൽ പ​ന്തു​ത​ട്ടാ​ൻ യോ​ഗ്യ​ത നേ​ടി​യ​വ​രും മ​ത്സ​രി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ൽ ജാ​സിം പ​റ​ഞ്ഞു. മാ​ന​വ പൈ​തൃ​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഓ​രോ ടൂ​ർ​ണ​മെൻറി​നും ആ​തി​ഥേ​യ​രാ​കു​ന്ന​ത്. നി​ര​വ​ധി പ്ര​ധാ​ന കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ​യും ടൂ​ർ​ണ​മെന്‍റുക​ളു​ടെ​യും വി​ജ​യ​ക​ര​മാ​യ ആ​തി​ഥേ​യ​ത്വ​ത്തി​ന് ഇ​ത് വ​ലി​യ സം​ഭാ​വ​ന ന​ൽ​കി -അ​ണ്ട​ർ 23 ടൂ​ർ​ണ​മെൻറി​നു പി​ന്നാ​ലെ അ​ൽ ജാ​സിം പ​റ​ഞ്ഞു. ഏ​പ്രി​ൽ 15ന് ​ആ​രം​ഭി​ച്ച് മേ​യ് മൂ​ന്നി​ന്​ അ​വ​സാ​നി​ച്ച എ.​എ​ഫ്.​സി അ​ണ്ട​ർ-23 ഏ​ഷ്യ​ൻ ക​പ്പ് ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് വേ​ദി​യാ​യ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ട​ന്ന​ത്. 16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ മാ​റ്റു​ര​ച്ച​ത്. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ ക്വാ​ർ​ട്ട​റി​ൽ കാ​ലി​ട​റി​യ​പ്പോ​ൾ ജേ​താ​ക്ക​ളാ​യ ജ​പ്പാ​ൻ, റ​ണ്ണ​റ​പ്പാ​യ ഉ​സ്‌​ബ​കി​സ്താ​ൻ, മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​റാ​ഖ് എ​ന്നി​വ​ർ ഈ ​വ​ർ​ഷം പാ​രി​സി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്‌​സി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarOrganizing CommitteeUnder 23 AFC Asian Cup
News Summary - Under 23 AFC Asian Cup Organizing Committee
Next Story