Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ർ​മാ​ണ...

നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ഫാ​ക്ട​റി​ക​ൾ സ്ഥാ​പി​ക്കാ​ൻ ബീ​ജി​ങ്ങുമാ​യി ക​രാ​ർ

text_fields
bookmark_border
National Housing Company and China City Construction Group agreement signed for setting up city and logistic zone
cancel
camera_alt

നാ​ഷ​ന​ൽ ഹൗ​സി​ങ്​ ക​മ്പ​നി​യും ചൈ​നീ​സ് സി​റ്റി​ക്​ ക​ൺ​സ്ട്ര​ക്ഷ​ൻ ഗ്രൂ​പ്പും വ്യാ​വ​സാ​യി​ക ന​ഗ​ര​വും ലോ​ജി​സ്റ്റി​ക് സോ​ണു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

റി​യാ​ദ്​: സൗ​ദി​യി​ലെ നാ​ഷ​ന​ൽ ഹൗ​സി​ങ്​ ക​മ്പ​നി​യും ചൈ​നീ​സ് സി​റ്റി​ക്​ ക​ൺ​സ്ട്ര​ക്ഷ​ൻ ഗ്രൂ​പ്പു​മാ​യി ഒ​രു വ്യാ​വ​സാ​യി​ക ന​ഗ​ര​വും 12 ഫാ​ക്ട​റി​ക​ളു​ൾ​പ്പെ​ടു​ന്ന നി​ർ​മാണ സാ​മ​ഗ്രി​ക​ൾ​ക്കാ​യു​ള്ള ലോ​ജി​സ്റ്റി​ക് സോ​ണു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യ, ഭ​വ​ന മ​ന്ത്രി മാ​ജി​ദ് അ​ൽ​ഹു​ഖൈ​ലി​ന്റെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. താ​മ​സ പ​ദ്ധ​തി​ക​ൾ​ക്കാ​യി സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. നാ​ഷ​ന​ൽ ഹൗ​സി​ങ്​ സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ൽ​ബാ​ത്വി​യാ​ണ്​ ക​മ്പ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഫാ​ക്ട​റി​ക​ളെ സൗ​ദി​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ച്ചും ചൈ​നീ​സ് അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ്ര​യോ​ജ​നം നേ​ടി​ക്കൊ​ണ്ട് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള റെ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​ജ​ക്ടു​ക​ൾ അ​തി​വേ​ഗം ന​ട​പ്പാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ചൈ​നീ​സ് ക​ൺ​സ്ട്ര​ക്ഷ​ൻ ഗ്രൂ​പ്പു​മാ​യു​ള്ള സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ക​മ്പ​നി വി​ശ​ദീ​ക​രി​ച്ചു. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക​വും വി​ക​സ​ന​പ​ര​വു​മാ​യ സ്വാ​ധീ​നം പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഭ​വ​ന പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​വ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും വ്യാ​വ​സാ​യി​ക ന​ഗ​ര​ങ്ങ​ളി​ലൂ​ടെ​യും ലോ​ജി​സ്റ്റി​ക് മേ​ഖ​ല​ക​ളി​ലൂ​ടെ​യും കെ​ട്ടി​ട​നി​ർ​മാണ മേ​ഖ​ല​യി​ലെ ദേ​ശീ​യ പ​രി​വ​ർ​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ക​രാ​ർ സ​ഹാ​യി​ക്കു​മെ​ന്നും ക​മ്പ​നി പ​റ​ഞ്ഞു. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തെ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളി​ൽനി​ന്ന് പ്ര​യോ​ജ​നം നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി പ്ര​മു​ഖ ചൈ​നീ​സ് നി​ർ​മാ​ണ ക​മ്പ​നി​ക​ളു​മാ​യി മ​ന്ത്രാ​ല​യം ര​ണ്ട് ദി​വ​സം മു​മ്പ് നി​ര​വ​ധി ക​രാ​റു​ക​ളി​ലും ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലും ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaLogistics zonesNational housing company
News Summary - Agreement to set up factories of construction materials
Next Story