Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി പി.​എം....

ഒ.​ഐ.​സി.​സി പി.​എം. ന​ജീ​ബ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Commemoration
cancel
camera_alt

ഒ.​ഐ.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പി.​എം.ന​ജീ​ബ് അ​നു​സ്മ​ര​ണ പ​രി​പാ​ടി ജോ​ൺ കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: സൗ​ദി​യി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​നും ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന പി.​എം. ന​ജീ​ബി​ന്റെ മൂ​ന്നാം വാ​ർ​ഷി​ക ഓ​ർ​മ്മ​ദി​നം ദ​മ്മാം ഒ.​ഐ.​സി.​സി റീ​ജന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യി ന​ട​ന്നു. 'അ​ജ​യ്യ​നാ​യി, അ​ന​ശ്വ​ര​ത​യി​ൽ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന ഓ​ർ​മ​ദി​ന സ​മ്മേ​ള​നം ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ജോ​ൺ കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഒ​രു സ​ദ​സ്സി​നും പ​രി​ച​യ​പ്പെ​ടു​ത്ത​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു പി.​എം. ന​ജീ​ബെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ട്ട നേ​താ​വാ​ണ് അ​ദ്ദേ​ഹം. വാ​ക്കി​ലും പ്ര​വൃ​ത്തി​യി​ലും എ​ളി​മ​യും വി​ന​യ​വും നി​റ​ഞ്ഞു നി​ന്ന വ്യ​ക്തി​ത്വ​ത്തി​ന്റെ ഉ​ട​മ​യാ​യി​രു​ന്നു. ത​ന്റെ അ​ഭി​പ്രാ​യം ശ​രി​യാ​യ രീ​തി​യി​ൽ തു​റ​ന്നു​പ​റ​യാ​ൻ ഒ​രു മ​ടി​യും കാ​ണി​ച്ചി​രു​ന്നി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ആ ​വേ​ർ​പാ​ട് ഇ​ന്നും പ്ര​സ്ഥാ​ന​ത്തി​ന്‍റെ തീ​രാ വേ​ദ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റീ​ജന​ൽ പ്ര​സി​ഡ​ന്റ് ഇ.​കെ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​ത്രത്വ​ത്തി​ൽ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പി.​എം ന​ജീ​ബ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​സ്മ​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ നൂ​റോ​ളം ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ ഫോ​ട്ടോ ഗാ​ല​റി സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ത്ത​ക​ൻ മു​ജീ​ബ് ക​ള​ത്തി​ൽ, വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശ്ശാ​ല, വി​ദ്യാ​ധ​ര​ൻ കോ​യാ​ട​ൻ, ജ​മാ​ൽ വി​ല്യാ​പ​ള്ളി, ഹു​സൈ​നാ​ൻ മു​ത്തു ത​ല​ശ്ശേ​രി, മ​ണി​ക്കു​ട്ട​ൻ, ഹ​നീ​ഫ് റാ​വു​ത്ത​ർ, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ച​ന്ദ്ര​മോ​ഹ​ൻ, സ​ക്കീ​ർ പ​റ​മ്പി​ൽ, സി.​ടി ശ​ശി, അ​ൻ​വ​ർ വ​ണ്ടൂ​ർ, ജേ​ക്ക​ബ് പാ​റ​യ്ക്ക​ൽ, ഷി​ജി​ല ഹ​മീ​ദ്, ഡോ. ​സി​ന്ധു ബി​നു, ലി​ബി ജ​യിം​സ്, അ​സ്‌​ലം ഫ​റോ​ഖ്, സ​ജു​ബ് അ​ബ്ദു​ൽ ഖാ​ദ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​സ്‌​മ​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷി​ബി​ൻ ആ​റ്റു​വ 'ക​റു​ത്ത പ​ക്ഷി​ക​ൾ' എ​ന്ന ക​വി​ത അ​വ​ത​രി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് കാ​യം​കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല ന​ന്ദി​യും പ​റ​ഞ്ഞു. റീ​ജി​ന​ൽ നേ​താ​ക്ക​ളാ​യ ഷം​സ് കൊ​ല്ലം, പി.​കെ അ​ബ്ദു​ൽ ക​രീം, വി​ൽ​സ​ൻ ത​ട​ത്തി​ൽ, നൗ​ഷാ​ദ് ത​ഴ​വ, ആ​സി​ഫ് താ​നൂ​ർ, നി​ഷാ​ദ് കു​ഞ്ചു, രാ​ധി​ക ശ്യാം​പ്ര​കാ​ശ് , കെ.​പി മ​നോ​ജ്, അ​ര​വി​ന്ദ​ൻ, ഉ​സ്മാ​ൻ കു​ന്നം​കു​ളം, യ​ഹി​യ കോ​യ, ബി​നു.​പി ബേ​ബി, അ​ൻ​ഷാ​ദ് ആ​ദം, അ​സീ​സ് കു​റ്റ്യാ​ടി, അ​രു​ൺ ക​ല്ല​റ, റോ​യ് വ​ർ​ഗ്ഗീ​സ്, വി​വി​ധ ജി​ല്ലാ എ​രി​യ പ്ര​സി​ഡ​ൻ​റു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorationOICC Saudi National Committee
News Summary - commemoration
Next Story