Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​ സീ​സ​ണ​ൽ...

ഹ​ജ്ജ്​ സീ​സ​ണ​ൽ ജോ​ലി​ക​ൾ​; ‘അ​ജീ​ർ ഹ​ജ്ജ്​’ പോ​ർ​ട്ട​ൽ സേ​വ​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
ഹ​ജ്ജ്​ സീ​സ​ണ​ൽ ജോ​ലി​ക​ൾ​; ‘അ​ജീ​ർ ഹ​ജ്ജ്​’ പോ​ർ​ട്ട​ൽ സേ​വ​ന​മാ​രം​ഭി​ച്ചു
cancel

ജി​ദ്ദ: ഹ​ജ്ജ്​ സീ​സ​ണ​ൽ ജോ​ലി​ക​ൾ​ക്കാ​യി ‘അ​ജീ​ർ ഹ​ജ്ജ്​’ പോ​ർ​ട്ട​ൽ സേ​വ​നം സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു. ഹ​ജ്ജ് കാ​ല​യ​ള​വി​ലെ സീ​സ​ണ​ൽ ക​രാ​റു​ക​​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടാ​ൻ സ്ഥാ​പ​ന ഉ​ട​മ​ക​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ ഈ ​സേ​വ​നം. ഹ​ജ്ജ് സീ​സ​ണി​ൽ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 15 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള സ്വ​ദേ​ശി​ക​ളോ സൗ​ദി​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ളോ അ​വ​രു​ടെ ബ​യോ​ഡാ​റ്റ ‘അ​ജീ​ർ ഹ​ജ്ജ്​’ പ്ലാ​റ്റ്‌​ഫോം വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ജ്ജ് സീ​സ​ണു​ക​ളി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജോ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഈ ​സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ജീ​ർ പോ​ർ​ട്ട​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ്​ ന​ൽ​കു​ക​യും സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും താ​ൽ​ക്കാ​ലി​ക​മാ​യി ജോ​ലി ന​ൽ​കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, വി​ദേ​ശി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് നി​ല​വി​ലെ തൊ​ഴി​ൽ ദാ​താ​വി​ന്റെ അ​നു​മ​തി​പ​ത്രം നി​ർ​ബ​ന്ധ​മാ​ണ്. വി​ദേ​ശി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്കും ഈ ​ജോ​ലി​ക്കു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഹ​ജ്ജ് സീ​സ​ണി​ലെ ജോ​ലി ഒ​ഴി​വു​ക​ൾ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​നു​മ​തി​യു​ണ്ട്. ഈ ​അ​വ​സ​ര​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​നും അ​പേ​ക്ഷി​ക്കാ​നും തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ സാ​ധി​ക്കും. തൊ​ഴി​ൽ വ​ഴ​ക്കം വ​ർ​ധി​പ്പി​ക്കു​ക, വി​പ​ണി​യി​ൽ തൊ​ഴി​ലി​ന്റെ കാ​ര്യ​ക്ഷ​മ​ത ശ​ക്ത​മാ​ക്കു​ക, ബാ​ഹ്യ റി​ക്രൂ​ട്ട്‌​മെ​ന്‍റി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​ണ്​ അ​ജീ​ർ ​സേ​വ​നം ശ്ര​മി​ക്കു​ന്ന​ത്. ദൈ​വ​ത്തി​ന്റെ അ​തി​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഹ​ജ്ജ്​ സീ​സ​ണി​ൽ അ​വ​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​യി​ലാ​ണ് ഈ ​സം​രം​ഭം വ​രു​ന്ന​ത്. സീ​സ​ണ​ൽ ജോ​ലി ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ഹ​ജ്ജ് പെ​ർ​മി​റ്റ് ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HajjSaudi Arabia
News Summary - Hajj Seasonal Jobs; 'Ajeer Hajj' portal service started
Next Story