Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ലേ​ൺ ദ...

ജി​ദ്ദ ലേ​ൺ ദ ​ഖു​ർ​ആ​ൻ ഫാ​മി​ലി മീ​റ്റ് മേയ് 10ന്; ​എം.​എം. അ​ക്ബ​ർ മു​ഖ്യാ​തി​ഥി​

text_fields
bookmark_border
M M Akbhar
cancel
camera_alt

എം.​എം. അ​ക്ബ​ർ

ജി​ദ്ദ : ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ലേ​ൺ ദ ​ഖു​ർ​ആ​ൻ ഫാ​മി​ലി മീ​റ്റ് 2024' മേയ് 10 ന് ​ജി​ദ്ദ​യി​ലെ സ​ഫ്‌​വാ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 12 വ​യ​സ് മു​ത​ൽ 19 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള 'ടീ​ൻ​സ് മീ​റ്റ് പ്രോ​ഗ്രാം' രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു മ​ണി വ​രെ ന​ട​ക്കും. നി​ച് ഓ​ഫ് ട്രൂ​ത്ത് ഡ​യ​റ​ക്ട​ർ എം.​എം. അ​ക്ബ​ർ പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. തു​ട​ർ​ന്ന് നാ​ലു മു​ത​ൽ രാ​ത്രി 11 മ​ണി വ​രെ മു​തി​ർ​ന്ന​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ലേ​ൺ ദ ​ഖു​ർ​ആ​ൻ പ്രോ​ഗ്രാ​മി​ൽ പ്ര​ഗ​ല്ഭ പ​ണ്ഡി​ത​ന്മാ​രാ​യ ന​സ്റു​ദ്ദീൻ റ​ഹ് മാ​നി, ബാ​ദു​ഷാ ബാ​ഖ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും​വേ​ണ്ടി പ്ര​ത്യേ​കം ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഫാ​മി​ലി​മീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ഖു​ർ​ആ​ൻ പാ​രാ​യ​ണം, ചി​ത്ര​ര​ച​ന, ക​ള​റി​ങ്, കാ​ലി​ഗ്ര​ഫി തു​ട​ങ്ങി​യ​വ​യും മു​തി​ർ​ന്ന​വ​ർ​ക്ക് വേ​ണ്ടി നി​മി​ഷ​പ്ര​സം​ഗം, ക്വി​സ് പ്രോ​ഗ്രാം, ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ളു​ടെ അ​നു​ഭ​വ വി​വ​ര​ണം എ​ന്നീ ഇ​ന​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന എം.​എം. അ​ക്ബ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്നും ജി​ദ്ദ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family gathering of Quran learnersJeddah Indian Islahi Centre
News Summary - Jeddah Learn the Quran Family Meet on May 10
Next Story