Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെ​ഡി​ക്ക​ൽ ആ​യു​ഷ്...

മെ​ഡി​ക്ക​ൽ ആ​യു​ഷ് പ്ര​വേ​ശ​ന പ​രീ​ക്ഷ (നീ​റ്റ്) സു​ഗ​മ​മാ​യി റി​യാ​ദി​ൽ ന​ട​ന്നു

text_fields
bookmark_border
NEET Exam 2024
cancel
camera_alt

നീറ്റ് പരീക്ഷക്കായി റിയാദ് സെന്ററിൽ എത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പുറത്ത് കാത്തുനിൽക്കുന്നു

റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ ആ​യു​ഷ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് തി​ങ്ക​ളാ​ഴ്ച സൗ​ദി​യി​ൽ സു​ഗ​മ​മാ​യി പൂ​ർ​ത്തി​യാ​ക്കി. റി​യാ​ദി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​യ്സി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ 553 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത 566 പേ​രി​ൽ 13 പേ​ർ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​യി​ല്ല. യാ​തൊ​രു പ്ര​യാ​സ​വു​മി​ല്ലാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യും സു​താ​ര്യ​മാ​യും പ​രീ​ക്ഷാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ൽ പ​രീ​ക്ഷ സൂ​പ്ര​ണ്ടു​കൂ​ടി​യാ​യ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മീ​ര റ​ഹ്മാ​ൻ സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തു​ക​യും മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച സം​ഘാ​ട​ന​ത്തി​ൽ സം​തൃ​പ്ത​രും സ​ന്തോ​ഷ​വാ​ന്മാ​രു​മാ​ണ്. ദീ​ർ​ഘ​നേ​രം പ​രീ​ക്ഷ​ക്കാ​യി ചെല​വ​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ്യൂ​സും കേ​ക്കും ല​ഭ്യ​മാ​ക്കി. കേ​ന്ദ്ര നി​രീ​ക്ഷ​ക​നാ​യ മു​ഹ​മ്മ​ദ്‌ ഷ​ബീ​ർ (ഇ​ന്ത്യ​ൻ എ​ബ​സി) മ​റ്റൊ​രു നി​രീ​ക്ഷ​ക​യാ​യ പ്രൊ​ഫ. ഗോ​കു​ൽ കു​മാ​രി (ഇ. ​കോ​മേ​ഴ്സ്) എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം ഇ​ന്ത്യ​യി​ൽ വെ​ച്ചാ​ണ് ന​ട​ക്കു​ക. ഇ​തി​നാ​യി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ഇ​ത്ത​വ​ണ ഇ​ന്ത്യ​ക്ക് പു​റ​മെ 12 രാ​ജ്യ​ങ്ങ​ളി​ലാ​യി 14 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​ൽ എ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല​യി​ലാ​ണ്. യു.​എ.​ഇ​യി​ൽ മൂ​ന്നും ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്ന് വീ​തം പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ്ങ് ഏ​ജ​ൻ​സി​യാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ൾ സ​ജ്ജീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhNEET Exam 2024
News Summary - NEET Exam 2024
Next Story