Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി-​ക​നേ​ഡി​യ​ൻ...

സൗ​ദി-​ക​നേ​ഡി​യ​ൻ വി​ദ്യാ​ഭ്യാ​സ ഫോ​റം തു​ട​ങ്ങി; ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ പൗ​ര​ന്മാ​രെ യോ​ഗ്യ​രാ​ക്കും -സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

text_fields
bookmark_border
Inauguration of Saudi-Canadian Education Forum
cancel
camera_alt

റി​യാ​ദി​ൽ സൗ​ദി-​ക​നേ​ഡി​യ​ൻ വി​ദ്യാ​ഭ്യാ​സ പ​ങ്കാ​ളി​ത്ത ഫോ​റ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യൂ​സ​ഫ് അ​ൽ​ബു​നി​യാ​ൻ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​രാ​ക്കു​ക​യാ​ണെ​ന്നും വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​വും പ്ര​ധാ​ന പ​ങ്കു​മു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യൂ​സ​ഫ് അ​ൽ​ബു​നി​യാ​ൻ പ​റ​ഞ്ഞു. റി​യാ​ദി​ൽ സൗ​ദി-​ക​നേ​ഡി​യ​ൻ വി​ദ്യാ​ഭ്യാ​സ പ​ങ്കാ​ളി​ത്ത ഫോ​റ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ സൗ​ദി​യി​ലെ കാ​ന​ഡ അം​ബാ​സ​ഡ​ർ ജീ​ൻ ഫി​ലി​പ്പ് ലി​ൻ​റോ​ക്‌​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സൗ​ദി​ക്കും കാ​ന​ഡ​ക്കു​മി​ട​യി​ൽ പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ സൗ​ദി​യു​ടെ​യും ക​നേ​ഡി​യ​ൻ പ​ക്ഷ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യും ഗൗ​ര​വ​വും ഫോ​റം കാ​ണി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വും വി​ക​സ​ന​വും, മെ​ഡി​ക്ക​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, സാ​ങ്കേ​തി​ക​വും തൊ​ഴി​ല​ധി​ഷ്ഠി​ത​വു​മാ​യ പ​രി​ശീ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ൽ നി​ല​വി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളു​ണ്ട്. വി​ഷ​ൻ 2030 പ്ര​കാ​രം മു​ൻ​ഗ​ണ​നാ മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണ വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ശ്ര​ദ്ധി​ക്കു​ന്നു​വെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞു. സൗ​ദി​യു​മാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ​ത​ന്റെ രാ​ജ്യം പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് സൗ​ദി​യി​ലെ ക​നേ​ഡി​യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. മ​നു​ഷ്യ മൂ​ല​ധ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​ലും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും സ​മൃ​ദ്ധ​മാ​യ ഭാ​വി കൈ​വ​രി​ക്കു​ന്ന​തി​ന് ന​വീ​ക​ര​ണ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ പ്രാ​ധാ​ന്യ​മു​ണ്ട്.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ടൂ​റി​സം, ഹെ​ൽ​ത്ത് കെ​യ​ർ, ക്ലീ​ൻ എ​ന​ർ​ജി, ഖ​ന​നം, കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ​ത്തി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നാ​ണ് ഫോ​റം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. സൗ​ദി​യി​ലെ​യും കാ​ന​ഡ​യി​ലെ​യും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ​യും പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​യും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും, ര​ണ്ട്​ രാ​ജ്യ​​ങ്ങ​ളി​ലെ ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​ഭി​ലാ​ഷ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​മാ​ണ്​ ഫോ​റം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കാ​നേ​ഡി​യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും 70ല​ധി​കം സൗ​ദി, 40 ക​നേ​ഡി​യ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ധാ​വി​ക​ളു​ടെ​യും നി​ര​വ​ധി മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഏ​ജ​ൻ​സി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ക​മ്പ​നി​ക​ൾ എ​ന്നി​വ​യു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ സൗ​ദി-​ക​നേ​ഡി​യ​ൻ വി​ദ്യാ​ഭ്യാ​സ ഫോ​റം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadaEducation ForumSaudi Arabia
News Summary - Saudi-Canadian Education Forum
Next Story