Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ലും ...

റാ​സ​ല്‍ഖൈ​മ​യി​ലും എ​യ​ര്‍ ടാ​ക്സി വ​രു​ന്നു

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ലും   എ​യ​ര്‍ ടാ​ക്സി വ​രു​ന്നു
cancel
camera_alt

എയർ ടാക്സി

റാ​സ​ല്‍ഖൈ​മ: 15 മി​നി​റ്റ് മാ​ത്രം സ​മ​യ​ദൈ​ര്‍ഘ്യ​ത്തി​ല്‍ ദു​ബൈ​യി​ല്‍ നി​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലെ​ത്താ​ന്‍ ക​ഴി​യു​ന്ന ‘പ​റ​ക്കും ടാ​ക്സി​ക​ള്‍’ അ​വ​ത​രി​പ്പി​ക്കാ​ന്‍ സ്കൈ​പോ​ര്‍ട്ട് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​റു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ട് റാ​സ​ല്‍ഖൈ​മ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി​യും (റാ​ക്ട) റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി​യും (റാ​ക് ടി.​ഡി.​എ). റാ​സ​ല്‍ഖൈ​മ​യി​ലെ പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് 2027 മു​ത​ല്‍ പ​റ​ക്കും ടാ​ക്സി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

റാ​ക് ടി.​ഡി.​എ, റാ​ക് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി (റാ​ക്ട), സ്കൈ​പോ​ര്‍ട്സ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ എ​ന്നി​വ​ര്‍ അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റി​ന്‍റെ (എ.​ടി.​എം) ര​ണ്ടാം ദി​ന​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ട ശേ​ഷം സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ​ദ്ധ​തി പ്ര​ഖ്യാ​പ​നം.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യു​ക​യെ​ന്ന ആ​ശ​യ​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് എ​യ​ര്‍ടാ​ക്സി​ക​ളെ​ന്ന് റാ​ക് ടി.​ഡി.​എ സി.​ഇ.​ഒ റാ​ക്കി ഫി​ലി​പ്സ് പ​റ​ഞ്ഞു. ഇ​ത് ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ ഭാ​വി​യാ​ണ്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ലേ​ക്ക് യാ​ത്ര ദൈ​ര്‍ഘ്യം 15-18 മി​നി​റ്റാ​യി കു​റ​യു​ന്ന​ത് റാ​സ​ല്‍ഖൈ​മ​ക്ക് നേ​ട്ട​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​മെ​ന്നും റാ​ക്കി ഫി​ലി​പ്പ്സ് പ​റ​ഞ്ഞു. ക​രാ​ര്‍ പ്ര​കാ​രം റാ​സ​ല്‍ഖൈ​മ​യി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക്ക​ല്‍ വെ​ര്‍ട്ടി​ക്ക​ല്‍ ടേ​ക്ക് ഓ​ഫ് ആ​ന്‍ഡ് ലാ​ന്‍ഡി​ങ്​ (ഇ.​വി.​ടി.​ഒ.​എ​ല്‍) എ​യ​ര്‍ ടാ​ക്സി ഇ​ക്കോ സി​സ്റ്റ​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന​യും നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ക്കും ഉ​ട​ന്‍ തു​ട​ക്ക​മാ​കും.

റാ​ക് വി​മാ​ന​ത്താ​വ​ളം, അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റ്, ജ​സീ​റ അ​ല്‍ ഹം​റ, ജ​ബ​ല്‍ ജെ​യ്സ് തു​ട​ങ്ങി​യ നാ​ല് സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വെ​ര്‍ട്ടി പോ​ര്‍ട്ടു​ക​ള്‍ നി​ര്‍മി​ക്കു​ക. റാ​ക്ട, റാ​ക് ടി.​ഡി.​എ, സ്കൈ​പോ​ര്‍ട്സ് സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ലാ​കും ഇ.​വി.​ടി.​ഒ.​എ​ല്‍ ഒ​രു​ങ്ങു​ക. മ​ര്‍ജാ​ന്‍ ദ്വീ​പി​ല്‍ ഒ​രു കോ​ഫി കു​ടി​ച്ച് 20 മി​നി​റ്റി​നു​ള്ളി​ല്‍ ജ​ബ​ല്‍ ജെ​യ്സി​ലെ​ത്തി മ​റ്റൊ​രു കാ​പ്പി കു​ടി​ക്കു​ക​യും ചെ​യ്യു​ന്ന ദി​വ​സ​ത്തി​നാ​യി താ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് സ്കൈ​പോ​ര്‍ട്സ് റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ ഡാ​നി​യ​ല്‍ നീ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​യ​ര്‍ ടാ​ക്സി പ​ദ്ധ​തി​ക്ക് മു​ന്‍കൈ​യെ​ടു​ത്ത റാ​ക് സ​ര്‍ക്കാ​ര്‍ അ​ഭി​ന​ന്ദ​നം അ​ര്‍ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള ഗ​താ​ഗ​ത ശൃം​ഖ​ല​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ് സ്കൈ​പോ​ര്‍ട്ടു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​മെ​ന്ന് റാ​ക്ട ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഇ​സ്മാ​യി​ല്‍ ഹ​സ​ന്‍ അ​ല്‍ ബ​ലൂ​ഷി പ​റ​ഞ്ഞു. സു​ര​ക്ഷി​ത​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ യാ​ത്ര​യാ​ണ് ഞ​ങ്ങ​ളു​ടെ വാ​ഗ്ദാ​നം. സ​ഞ്ചാ​രി​ക​ള്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും ക​ണ​ക്ടി​വി​റ്റി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ല്‍ സ​ന്തു​ഷ്ട​രാ​ണെ​ന്നും ഇ​സ്മാ​യി​ല്‍ ഹ​സ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വിനോദസഞ്ചാരികൾ വ​ര്‍ധി​ക്കും

റാ​സ​ല്‍ഖൈ​മ: 2027ല്‍ ​വെ​ര്‍ട്ടി പോ​ര്‍ട്ട് നെ​റ്റ്​​വ​ര്‍ക്ക് പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ റാ​സ​ല്‍ഖൈ​മ​യു​ടെ വി​ജ​യ​വ​ഴി​ക​ള്‍ക്ക് തി​ള​ക്ക​മേ​റും. 2030ഓ​ടെ മൂ​ന്ന​ര ദ​ശ​ല​ക്ഷം സ​ന്ദ​ര്‍ശ​ക​രെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ നേ​ര​ത്തെ ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു.

ഇ​തി​ന​നു​ബ​ന്ധ​മാ​യി ഹോ​ട്ട​ലു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ക്കും അ​ധി​കൃ​ത​ര്‍ തു​ട​ക്ക​മി​ട്ടി​രു​ന്നു. ‘പ​റ​ക്കും ടാ​ക്സി​ക​ള്‍’ കൂ​ടി വ​രു​ന്ന​തോ​ടെ സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​ത് യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള എ​യ​ര്‍ ടാ​ക്സി നെ​റ്റ് വ​ര്‍ക്കു​ക​ളു​മാ​യി സം​യോ​ജി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും തു​റ​ക്കും. 2026ല്‍ ​ദു​ബൈ​യി​ല്‍ എ​യ​ര്‍ ടാ​ക്സി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​വ​ര്‍ഷ​മാ​ദ്യം ദു​ബൈ റോ​ഡ്സ് ആ​ന്‍ഡ് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി (ആ​ര്‍.​ടി.​എ) ആ​റ് എ​യ​ര്‍ ടാ​ക്സി​ക​ള്‍ പു​റ​ത്തി​റ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടി​രു​ന്നു. ദു​ബൈ​ക്ക് പി​റ​കെ​യാ​ണ് റാ​സ​ല്‍ഖൈ​മ​യു​ടെ​യും എ​യ​ര്‍ ടാ​ക്സി പ്ര​ഖ്യാ​പ​നം. വ​രും നാ​ളു​ക​ളി​ല്‍ മ​റ്റു എ​മി​റേ​റ്റു​ക​ളി​ലെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി എ​യ​ര്‍ ടാ​ക്സി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahairtaxi
News Summary - And in Ras Al Khaimah Air taxi is coming
Next Story