Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​യു​മാ​യു​ള്ള...

ഇ​ന്ത്യ​യു​മാ​യു​ള്ള സൗ​ഹൃ​ദം പു​നഃ​സ്ഥാ​പി​ക്കും -മാ​ല​ദ്വീ​പ് മ​ന്ത്രി

text_fields
bookmark_border
ഇ​ന്ത്യ​യു​മാ​യു​ള്ള സൗ​ഹൃ​ദം പു​നഃ​സ്ഥാ​പി​ക്കും -മാ​ല​ദ്വീ​പ് മ​ന്ത്രി
cancel
camera_alt

 മാ​ല​ദ്വീ​പ് ടൂ​റി​സം മ​ന്ത്രി ഇ​ബ്രാ​ഹീം ഫൈ​സ​ൽ

ദു​ബൈ: ഇ​ന്ത്യ മാ​ല​ദ്വീ​പി​ന്‍റെ വ​ള​രെ അ​ടു​ത്ത സു​ഹൃ​ദ് രാ​ജ്യ​മാ​ണെ​ന്നും അ​ടു​ത്ത കാ​ല​ത്ത് ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വി​ള്ള​ൽ നി​ക​ത്തി സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​മെ​ന്നും മാ​ല​ദ്വീ​പ് ടൂ​റി​സം മ​ന്ത്രി ഇ​ബ്രാ​ഹീം ഫൈ​സ​ൽ പ​റ​ഞ്ഞു. അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഇ​ന്ത്യ​യു​മാ​യി ഇ​ല്ലെ​ന്നും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ടൂ​റി​സ്റ്റു​ക​ളി​ൽ കു​റ​വ് വ​ന്നി​ട്ടു​ള്ള​ത് നി​ക​ത്തു​വാ​ൻ പ്ര​ധാ​ന ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ റോ​ഡ് ഷോ ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​മാ​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ഉ​ട​നെ ത​ന്നെ ന​ട​ത്തും. വേ​ണ​മെ​ങ്കി​ൽ മ​ന്ത്രി ത​ല​ത്തി​ലും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India relationmaladweep
News Summary - Friendship with India will be restored - Maldives Minister
Next Story