Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ഹ​ന​ങ്ങ​ളി​ൽ...

വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
car alarm
cancel

ഷാ​ർ​ജ: മോ​ഷ​ണം ത​ട​യു​ന്ന​തി​ന്​ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കു​ന്ന​ത്​ നി​ർ​ദേ​ശി​ച്ച്​ ഷാ​ർ​ജ പൊ​ലീ​സ്. വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലാ​ണെ​ന്നും ത​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.

‘നി​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ വാ​ഹ​ന അ​ലാ​റം സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അ​റ​ബി, ഇം​ഗ്ലീ​ഷ്, ഉ​റു​ദു എ​ന്നീ മൂ​ന്ന് ഭാ​ഷ​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​മോ അ​സ്വാ​ഭാ​വി​ക​മോ സം​ശ​യാ​സ്പ​ദ​മോ ആ​യ പെ​രു​മാ​റ്റ​മോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ 999, 901, അ​ല്ലെ​ങ്കി​ൽ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ (ന​ജീ​ദ്) 800151 എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car alarm
News Summary - Instructions for installing alarms in vehicles
Next Story