മലയാളം മിഷൻ പ്രവേശനോത്സവം
text_fieldsദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ 98ാം സെന്റർ പ്രവേശനോത്സവം ഉദ്ഘാടനം എമിറേറ്റ്സ് അപ്പാർട്ട്മെന്റ് ഹാളിൽ ശാസ്ത്രപാഠ പുസ്തക രചയിതാവും കവിയുമായ എസ്.സി ഇ.ആർ.ടി റിസർച്ച് ഓഫിസർ ഡോ. ടി.വി. വിനീഷ് നിർവഹിച്ചു.
കുട്ടികൾക്ക് വളരെ ചുരുങ്ങിയ സമയത്തിൽ കുഞ്ഞിക്കവിതകൾ ഹൃദ്യമാക്കി കൊടുത്തു. ഖിസൈസ് മേഖല മലയാളം മിഷൻ കോഓഡിനേറ്റർ സുനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ്, സെക്രട്ടറി ദിലീപ് സി.എൻ.എൻ, ജോ. കോഓഡിനേറ്റർ നജീബ് എന്നിവർ ആശംസ അറിയിച്ചു.
ശേഷം അധ്യാപകൻ സുനിലിന്റെ നേതൃത്വത്തിൽ ആദ്യ ക്ലാസ് നടന്നു.
രക്ഷിതാക്കളും മലയാളം മിഷൻ അധ്യാപകരായ അഭിലാഷ്, ദീപിക, മീനു എന്നിവരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. നഹ്ദ മലയാളം മിഷൻ സെന്റർ അധ്യാപികയും ജോ. കോഓഡിനേറ്ററുമായ ഷീന ദേവ് സ്വാഗതം പറഞ്ഞു. അധ്യാപിക റമോള പ്രവീൺ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.