Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രാ മേഖലയുടെ ഉണർവ്​...

യാത്രാ മേഖലയുടെ ഉണർവ്​ അടയാളപ്പെടുത്തി എ.ടി.എം​

text_fields
bookmark_border
യാത്രാ മേഖലയുടെ ഉണർവ്​   അടയാളപ്പെടുത്തി എ.ടി.എം​
cancel
camera_alt

അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന്​ എ​ത്തി​യ വി​ദേ​ശ സ​ന്ദ​ർ​ശ​ക​ർ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​മ​ണി​ഞ്ഞ്​

സെ​ൽ​ഫി​യെ​ടു​ക്കു​ന്നു



എ.​ടി.​എം 31ാം എ​ഡി​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്ത ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ക്കു​ന്നു

ദുബൈ: മി​ഡി​ലീ​സ്റ്റ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ യാ​ത്ര-​വി​നോ​ദ​സ​ഞ്ചാ​ര പ്ര​ദ​ർ​ശ​ന​മാ​യ അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന് (എ.​ടി.​എം)​ ദു​ബൈ വേ​ൾ​ഡ്​ ​ട്രേ​ഡ്​ സെ​ന്‍റ​റി​ൽ തു​ട​ക്ക​മാ​യി. ലോ​ക​ത്താ​ക​മാ​നം യാ​ത്ര മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ണ​ർ​വി​നെ അ​ട​യാ​ള​പ്പെ​ടു​ത്തി ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​രാ​ണ്​ മേ​ള​യു​ടെ ആ​ദ്യ​ദി​നം ത​ന്നെ ഒ​ഴു​കി​യെ​ത്തി​യ​ത്. എ.​ടി.​എം 31ാം എ​ഡി​ഷ​ൻ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍റും എ​മി​റേ​റ്റ്​​സ്​ ഗ്രൂ​പ്​ സി.​ഇ.​ഒ​യു​മാ​യ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം വി​വി​ധ പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.

നി​ര​വ​ധി പു​തി​യ ക​രാ​റു​ക​ളും ധാ​ര​ണ​പ​ത്ര​ങ്ങ​ളും മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഒ​പ്പു​വെ​ക്കു​ന്നു​ണ്ട്. ക​മ്പ​നി​ക​ൾ വി​വി​ധ പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തും.

മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന ജി.​സി.​സി ഏ​കീ​കൃ​ത വി​സ ‘ജി.​സി.​സി ഗ്രാ​ൻ​ഡ്​ ടൂ​ർ​സ്​’​എ​ന്ന​റി​യ​പ്പെ​ടു​മെ​ന്ന്​ യു.​എ.​ഇ സാ​മ്പ​ത്തി​ക​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ്​ അ​ൽ മ​ർ​റി എ.​ടി.​എം ഉ​ദ്​​ഘാ​ട​ന ദി​ന​ത്തി​ൽ പ്ര​സ്താ​വി​ച്ചു. ആ​റു രാ​ജ്യ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ന​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന വി​സ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ 30 ദി​വ​സ​ത്തി​ലേ​റെ താ​മ​സി​ക്കാ​ൻ സാ​ധി​ക്കും. യാ​ത്ര ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ​യും ടൂ​റി​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സു​പ്ര​ധാ​ന നീ​ക്ക​ത്തി​ന്​ ജി.​സി.​സി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ മേ​ഖ​ല​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്​ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​പ്ര​ദ​വും താ​ങ്ങാ​വു​ന്ന​തു​മാ​യി​ത്തീ​രും. ഇ​ത്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജോ​ലി സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കും -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ​ല്ലാം ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വി​സ എ​ന്നു​മു​ത​ലാ​ണ്​ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, എ​കീ​കൃ​ത വി​സ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സ്ഥാ​പി​ത​മാ​കു​മെ​ന്ന്​ എ.​ടി.​എ​മ്മി​ൽ വെ​ച്ച്​ ഷാ​ർ​ജ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ടൂ​റി​സം അ​തോ​റി​റ്റി​യി​ലെ ഖാ​ലി​ദ്​ ജാ​സിം അ​ൽ മി​ദ്​​ഹ പ​റ​ഞ്ഞു.

‘എം​പ​വ​റി​ങ്​ ഇ​ന്നൊ​വേ​ഷ​ൻ: ട്രാ​ൻ​ഫോ​ർ​മി​ങ്​ ട്രാ​വ​ൽ ത്രൂ ​എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്’ എ​ന്ന തീ​മി​ലാ​ണ്​ ഇ​ത്ത​വ​ണ എ.​ടി.​എം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മേ​ള​യി​ൽ 41,000 സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​യ്​ ഒ​മ്പ​ത്​ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ 165 രാ​ജ്യ​ങ്ങ​ളി​ലെ 2300ലേ​റെ പ്ര​ദ​ർ​ശ​ക​രും പ്ര​തി​നി​ധി​ക​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഹോ​ട്ട​ൽ ബ്രാ​ൻ​ഡു​ക​ളു​ടെ എ​ണ്ണം 21 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.


എ.​ടി.​എ​മ്മി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ശ്ര​ദ്ധേ​യ​മാ​യി ഇ​ന്ത്യ​ൻ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ: പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ച്​ യാ​ത്രാ​സേ​വ​ന മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ർ

ദു​ബൈ: അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന്‍റെ (എ.​ടി.​എം) വേ​ദി​യി​ൽ ശ്ര​ദ്ധേ​യ​മാ​യി ഇ​ന്ത്യ​ൻ യാ​ത്ര-​വി​നോ​ദ സ​ഞ്ചാ​ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നീ​ണ്ട നി​ര ത​ന്നെ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ‘ഇ​ൻ​ക്ര​ഡി​ബ്​​ൾ ഇ​ന്ത്യ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മേ​ള​യി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്​ തു​ട​ങ്ങി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ്വ​ന്ത​മാ​യ പ​വി​ലി​യ​നു​ക​ളും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും കേ​ന്ദ്ര​ങ്ങ​ളു​മാ​ണ്​ പ​വി​ലി​യ​നു​ക​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. വി​ദേ​ശ സം​രം​ഭ​ക​രും ക​മ്പ​നി​ക​ളും ഇ​ന്ത്യ​യെ വ​ള​രെ വേ​ഗ​ത്തി​ൽ വി​ക​സി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലാ​ണ്​ വീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

യാ​ത്രാ​സേ​വ​ന മേ​ഖ​ല​യി​ൽ യു.​എ.​ഇ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​രം​ഭ​ങ്ങ​ളും മേ​ള​യി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കോ​വി​ഡി​ന്​ ശേ​ഷം അ​തി​വേ​ഗം തി​രി​ച്ചു​വ​ന്ന യാ​ത്രാ​മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വ്​ പ​ക​രു​ന്ന​താ​ണ്​ എ.​ടി.​എം എ​ന്നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മേ​ള​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സ്മാ​ർ​ട്ട് ട്രാ​വ​ൽ ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. എ.​ടി.​എ​മ്മി​ലെ ഷാ​ർ​ജ പ​വി​ലി​യ​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സ്മാ​ർ​ട്ട്​ ട്രാ​വ​ൽ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCtravel feild
News Summary - Revival of the travel sector Marked ATM
Next Story