Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ...

അബൂദബിയിൽ പറക്കാനൊരുങ്ങി ‘വൈസ്രോയി സീഗ്ലൈഡര്‍’

text_fields
bookmark_border
അബൂദബിയിൽ പറക്കാനൊരുങ്ങി ‘വൈസ്രോയി സീഗ്ലൈഡര്‍’
cancel
camera_alt

സോവിയറ്റ് യൂനിയന്‍ ഉപേക്ഷിച്ച കൊറാബി മാകറ്റ്

അബൂദബി: 1960ക​ളി​ല്‍ സോ​വി​യ​റ്റ് യൂ​നി​യ​ന്‍ നി​ര്‍മി​ച്ച കാ​സ്പി​യ​ന്‍ സീ ​മോ​ണ്‍സ്റ്റ​റി​ന്റെ സാ​ങ്കേ​തി​ക വി​ദ്യ ക​ടം​കൊ​ണ്ട് അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ റീ​ജ​ന്റ് ക്രാ​ഫ്റ്റ് നി​ര്‍മി​ച്ച ‘വൈ​സ്രോ​യി സീ​ഗ്ലൈ​ഡ​ര്‍’ അ​ബൂ​ദ​ബി സ​മു​ദ്ര​ത്തി​ലൂ​ടെ പ​റ​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ല്‍ റീ​ജ​ന്റും അ​ബൂ​ദ​ബി ഇ​ന്‍വെ​സ്റ്റ്‌​മെ​ന്റ് ഓ​ഫി​സും അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പും ഒ​പ്പി​ട്ടു. ഇ​ല​ക്ട്രി​ക് എ​ന്‍ജി​നു​ക​ളി​ലാ​കും ഈ ​വി​മാ​നം പ്ര​വ​ര്‍ത്തി​ക്കു​ക.

2030ഓ​ടെ ല​ക്ഷ്യം പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​നാ​ണ് റീ​ജ​ന്റി​ന്റെ ശ്ര​മം. 12 യാ​ത്രി​ക​രെ ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യാ​ണ് വാ​ഹ​ന​ത്തി​നു​ണ്ടാ​വു​ക. അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് ദു​ബൈ​യി​ലേ​ക്ക് 30 മി​നി​റ്റ് കൊ​ണ്ട് എ​ത്തി​ച്ചേ​രാ​ന്‍ റീ​ജ​ന്റ് സീ​ഗ്ലൈ​ഡ​റി​നാ​വും. ഭാ​വി തീ​ര ഗ​താ​ഗ​ത​ത്തി​ന്റെ ഗ​തി നി​ര്‍ണ​യി​ക്കാ​ന്‍ റീ​ജ​ന്റ് സീ​ഗ്ലൈ​ഡ​റി​നാ​വു​മെ​ന്ന് അ​ബൂ​ദ​ബി നി​ക്ഷേ​പ ഓ​ഫി​സി​ന്റെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ​ദ​ര്‍ അ​ല്‍ ഉ​ലാ​മ പ​റ​ഞ്ഞു.

സീ​ഗ്ലൈ​ഡ​റു​ക​ളു​ടെ മി​ക​ച്ച വേ​ഗ​വും കാ​ര്യ​ക്ഷ​മ​ത​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ച​ര​ക്കു​നീ​ക്ക​വും മ​നു​ഷ്യ​സ​ഞ്ചാ​ര​വും വ​ലി​യ തോ​തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് ഇ​വ കാ​ര​ണ​മാ​കു​മെ​ന്നും ഇ​തു ന​ട​പ്പാ​ക്കാ​ന്‍ അ​ബൂ​ദ​ബി​ക്ക് ആ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1980ക​ളി​ല്‍ സോ​വി​യ​റ്റ് യൂ​നി​യ​ന്‍ ഉ​പേ​ക്ഷി​ച്ച​താ​ണ് ഈ ​പ​ദ്ധ​തി. സൈ​നി​ക ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നു സോ​വി​യ​റ്റ് യൂ​നി​യ​ന്‍ ഇ​ത്ത​ര​മൊ​രു ആ​ശ​യ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

കൊ​റാ​ബി മാ​ക​റ്റ് എ​ന്ന ഈ ​വാ​ഹ​ന​ത്തി​ന് 92 മീ​റ്റ​ര്‍ നീ​ള​വും 500 ട​ണ്‍ ഭാ​ര​വും ഉ​ണ്ടാ​യി​രു​ന്നു. 1960ക​ളി​ല്‍ പ​രീ​ക്ഷി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​മാ​യാ​ണ് ഇ​തി​നെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. മ​ണി​ക്കൂ​റി​ല്‍ 500 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​തി​ന്റെ സാ​ങ്കേ​തി​ക​വി​ദ്യ സോ​വി​യ​റ്റ് യൂ​നി​യ​ന്‍ വി​ക​സി​പ്പി​ച്ച​ത്. റീ​ജ​ന്റ് പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​വു​ന്ന​തോ​ടെ ഭാ​വി യാ​ത്ര​യു​ടെ ത​ല​വ​ര മാ​റ്റു​മെ​ന്നു​റ​പ്പാ​ണ്.


വൈസ്രോയി സീഗ്ലൈഡര്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiViceroy Seaglider'
News Summary - 'Viceroy Seaglider' ready to fly in Abu Dhabi
Next Story