Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightപട്ടാമ്പിയിലേക്ക്...

പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി

text_fields
bookmark_border
lorry
cancel
camera_alt

പ​ട്ടാ​മ്പി​യി​ലേ​ക്ക്

ഡീ​സ​ൽ ക​ട​ത്ത​വെ

പി​ടി​കൂ​ടി​യ ലോ​റി

മാ​ഹി: മാ​ഹി​യു​ടെ ഭാ​ഗ​മാ​യ പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വ് പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് കു​ഴ​ൽ​ക്കി​ണ​ർ സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ ലോ​റി​യി​ൽ ഡീ​സ​ൽ ക​ട​ത്ത​വെ കേ​ര​ള അ​തി​ർ​ത്തി​യി​ൽ കോ​പ്പാ​ല​ത്ത് പി​ടി​കൂ​ടി. ത​ല​ശ്ശേ​രി ഡി​വൈ.​എ​സ്.​പി സി​ബി ടോം, ​ന്യൂ മാ​ഹി എ​സ്.​ഐ യു.​കെ. അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന ഡീ​സ​ൽ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ലോ​റി ഡൈ​വ​ർ പ​ട്ടാ​മ്പി സ്വ​ദേ​ശി വി.​ജെ. ഷൗ​ക്ക​ത്ത​ലി​യെ​യും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കാ​നാ​വ​ശ്യ​മാ​യ എ​യ​ർ കം​പ്ര​സ​ർ അ​ട​ങ്ങി​യ ലോ​റി​യി​ൽ പ്ര​ത്യേ​ക അ​റ​യി​ൽ നി​റ​ച്ചാ​ണ് ഡീ​സ​ൽ ക​ട​ത്തി​യ​ത്. 3,500 ലി​റ്റ​റോ​ളം ഡീ​സ​ൽ കം​പ്ര​സ​റി​ലും ലോ​റി​യി​ലെ മ​റ്റ് അ​റ​ക​ളി​ലും മ​റ്റു​മാ​യി നി​റ​ച്ചാ​യി​രു​ന്നു ക​ട​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsDiesel Smuggling
News Summary - A huge stock of diesel smuggled to Pattambi was seized
Next Story