Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightആറളം ഫാം: ആന തുരത്തൽ...

ആറളം ഫാം: ആന തുരത്തൽ നാലാംഘട്ടം ഇന്നാരംഭിക്കും

text_fields
bookmark_border
wild elephant
cancel

പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന തു​ര​ത്ത​ൽ നാ​ലാം​ഘ​ട്ടം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ പു​ന​രാ​രം​ഭി​ക്കും. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കീ​ഴ്പ്പ​ള്ളി-​ക​ക്കു​വ, ഓ​ടം​തോ​ട്-​വ​ള​യം​ചാ​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഫാ​മി​നു​ള്ളി​ൽ കൂ​ടി പോ​കു​ന്ന എ​ല്ലാ റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ നി​ന്നെ​ത്തി ആ​റ​ളം ഫാ​മി​ലും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ത്തി​ലു​മാ​യി ത​മ്പ​ടി​ച്ച ആ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണ് തു​ട​രു​ന്ന​ത്.

വ​നം വ​കു​പ്പി​ന്റെ തീ​വ്ര​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ 18കാ​ട്ടാ​ന​ക​ളെ മു​മ്പ് മൂ​ന്നു​ത​വ​ണ ന​ട​ത്തി​യ ദൗ​ത്യ​ത്തി​ൽ വ​നം വ​കു​പ്പ് സം​ഘം വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. തു​ട​ർ​ന്നും ഫാ​മി​ലും ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ബാ​ക്കി​യാ​യ കാ​ട്ടാ​ന​ക​ളെ​യും വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഇ​നി​യും ഏ​താ​നും ആ​ന​ക​ൾ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. ഇ​വ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത്​ പ​തി​വാ​യ​തോ​ടെ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ദൗ​ത്യം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

വ​ന​പാ​ല​ക​രും ഫാം ​സു​ര​ക്ഷ ജീ​വ​ന​ക്കാ​രും പ്രാ​ദേ​ശി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ആ​ളു​ക​ളും ഉ​ൾ​പ്പെ​ടെ സം​ഘ​ങ്ങ​ളാ​ണ് ആ​ന​ക​ളെ തു​ര​ത്തു​ന്ന​ത്. ഫാം ​മേ​ഖ​ല​യി​ൽ പ​ര​ക്കെ തു​ര​ത്ത​ലി​നി​ടെ ആ​ന​ക​ൾ എ​ത്താ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷ​യും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ ചു​മ​ത​ല​യും പൊ​ലീ​സ് നി​ർ​വ​ഹി​ക്കും. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘം സ്‌​ഥ​ല​ത്തു​ണ്ടാ​കും.

ഫാ​മി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ത​മ്പ​ടി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ കാ​ട്ടാ​ന​ക​ളെ​യും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ എ​ത്തി​ച്ച ശേ​ഷം ഇ​വ തി​രി​കെ വ​രാ​തി​രി​ക്കാ​ൻ അ​തി​ർ​ത്തി​യി​ൽ വ​നം വ​കു​പ്പ് സ്‌​ഥാ​പി​ച്ച താ​ൽ​ക്കാ​ലി​ക വൈ​ദ്യു​തി വേ​ലി​യും ഫാം ​അ​തി​രി​ലെ സോ​ള​ർ തൂ​ക്കു​വേ​ലി​യും ചാ​ർ​ജ് ചെ​യ്യാ​നു​മാ​ണു തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsAralam FarmWild Elephant
News Summary - Aralam Farm- The fourth phase of elephant dredging will begin on monday
Next Story