Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightരൂപമാറ്റം വരുത്തിയ...

രൂപമാറ്റം വരുത്തിയ വാഹനം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി

text_fields
bookmark_border
കാ​ര്‍
cancel
camera_alt

എ​ന്‍ഫോ​ഴ്സ്മെ​ന്റ് ടീം ​പി​ടി​കൂ​ടി​യ കാ​ര്‍

പ​ത്ത​നാ​പു​രം: നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​തെ ഓ​ടി​ച്ച കാ​ർ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​ര്‍ കു​ണ്ട​യ​ത്തു​വെ​ച്ചാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന്​ കൊ​ല്ലം മേ​വ​റ​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ വാ​ഹ​നം ഉ​മ​യ​ന​ല്ലൂ​രി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ത​ട്ടി അ​പ​ക​ട​വും സൃ​ഷ്ടി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ർ.​ടി.​ഒ ബി​ജു​വി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പു​ന​ലൂ​ർ പ​ത്ത​നാ​പു​രം സ്ക്വാ​ഡാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. ന​മ്പ​ർ പ്ലേ​റ്റി​നു പ​ക​രം ബൂ​മ​ർ എ​ന്നെ​ഴു​തി​യ ബോ​ർ​ഡ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പൂ​ർ​ണ​മാ​യും രൂ​പം, നി​റം എ​ന്നി​വ​യി​ല്‍ മാ​റ്റം വ​രു​ത്തു​ക​യും വ​ലി​യ ശ​ബ്ദ​ത്തോ​ടു​കൂ​ടി​യു​ള്ള സൈ​ല​ൻ​സ​ർ ഘ​ടി​പ്പി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി സ​ണ്‍ഫി​ലിം ഒ​ട്ടി​ക്കു​ക​യും ചെ​യ്ത​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്റ് സം​ഘം ക​ണ്ടെ​ത്തി.

മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റോ​ഷ​ന്റെ പേ​രി​ലാ​ണ് നി​ല​വി​ൽ കാ​ര്‍. എ​ന്നാ​ൽ, ഈ ​വാ​ഹ​നം കൊ​ട്ടാ​ര​ക്ക​ര മു​സ്​​ലിം സ്ട്രീ​റ്റ് സ്വ​ദേ​ശി വാ​ങ്ങി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ആ​ർ.​സി രേ​ഖ​ക​ൾ ഇ​തു​വ​രെ​യും മാ​റ്റി​യി​ട്ടി​ല്ല. വാ​ഹ​നം പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം വാ​ഹ​ന​ത്തി​ന്‍റെ ആ​ർ.​സി റ​ദ്ദാ​ക്കാ​ൻ ആ​ർ.​ടി.​ഒ​ക്ക് പ​രി​ശോ​ധ​ന​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ വാ​ഹ​നം ഓ​ടി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​ശ്വി​ൻ ബാ​ബു​വി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യും. രൂ​പ​മാ​റ്റം വ​രു​ത്തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 42,000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. എ​ന്‍ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ലെ അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ർ​മാ​രാ​യ ബി​ജോ​യ്, മ​ഞ്ചു, ഡ്രൈ​വ​ര്‍ ഡാ​നി എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsVehicleModification
News Summary - The modified vehicle was caught by the enforcement squad
Next Story