Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightനാഗമല എസ്റ്റേറ്റ്...

നാഗമല എസ്റ്റേറ്റ് ലയത്തിൽ കാട്ടാനയിറങ്ങി

text_fields
bookmark_border
wild elephant
cancel
camera_alt

തെ​ന്മ​ല നാ​ഗ​മ​ല എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ ക​ഴി​ഞ്ഞ രാ​ത്രി ഇ​റ​ങ്ങി​യ ഒ​റ്റ​യാ​ൻ

പു​ന​ലൂ​ർ: പു​ലി​ക്ക് പി​ന്നാ​ലെ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി. തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ നാ​ഗ​മ​ല റ​ബ​ർ എ​സ്റ്റേ​റ്റ് ല​യ​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ആ​ന​യെ​ത്തി​യ​ത്. ഇ​വി​ട​ത്തെ പ്ലാ​വു​ക​ളി​ൽ നി​ന്ന്​ ച​ക്ക തി​ന്നാ​നാ​ണ് ആ​ന വ​ന്ന​ത്.

കാ​ട്ടാ​ന​യെ തൊ​ഴി​ലാ​ളി​ക​ൾ ശ​ബ്ദ​മു​ണ്ടാ​ക്കി ഓ​ടി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് വ​നം അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി.ഒ​രാ​ഴ്ച മു​മ്പ് ഇ​വി​ടെ പു​ലി ഇ​റ​ങ്ങി സോ​ള​മ​ൻ എ​ന്ന​യാ​ളെ ആ​ക്ര​മി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വി​ടെ​യെ​ത്തി​യ പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​നം അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. എ​സ്റ്റേ​റ്റു​ക​ൾ കാ​ടൂ​മൂ​ടി കി​ട​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റ​ബ​ർ ടാ​പ്പി​ങി​ന് ഭീ​ഷ​ണി​യാ​ണ്. കു​ടാ​തെ ല​യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള പ്ലാ​വ് അ​ട​ക്കം ഫ​ല​വൃ​ക്ഷ​ങ്ങ​ളും ആ​ന എ​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഈ ​പ്ലാ​വു​ക​ൾ മു​റി​ച്ചു​മാ​റ്റാ​ൻ വ​നം അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsWild Elephant Menace
News Summary - Wild life menace in nagamala estate
Next Story