Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കൊ​ല്ലം ജില്ലയിൽ വീണ്ടും രാസ ലഹരി വേട്ട

text_fields
bookmark_border
മു​ഹ​മ്മ​ദ് റാ​ഫി
cancel
camera_alt

മു​ഹ​മ്മ​ദ് റാ​ഫി

കൊ​ല്ലം: ന​ഗ​ര​ത്തി​ൽ കു​മാ​ർ ജ​ങ്​​ഷ​ന് സ​മീ​പം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ണ്ടും രാ​സ ല​ഹ​രി​വേ​ട്ട. 13 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ചാ​ത്ത​ന്നൂ​ർ മീ​നാ​ട് പ​ള്ളി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി (28) ആ​ണ് സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​വും കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സി​ൽ കൊ​ല്ല​ത്ത് എ​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മ​യ​ക്ക് മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ൽ​പ്പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 13.1 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്തു.

കൊ​ല്ലം ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റും വി​ത​ര​ണ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന സി​ന്ത​റ്റി​ക്ക് ഡ്ര​ഗ്ഗ് ഇ​ന​ത്തി​ൽ​പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​യി പ​ണം ക​ണ്ടെ​ത്താ​ൻ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു സ്ഥി​ര​മാ​യി വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ജി​ല്ല​യി​ൽ വി​ത​ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​യാ​ളു​ടെ ല​ഹ​രി വ്യാ​പാ​ര ശൃം​ഖ​ല മ​ന​സ്സി​ലാ​ക്കി​യ കൊ​ല്ലം സി​റ്റി അ​ഡീ​ഷ​ണ​ൽ എ​സ്.​പി എം.​കെ. സു​ൽ​ഫി​ക്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല ഡാ​ൻ​സാ​ഫ് സം​ഘം കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

കൊ​ല്ലം എ.​സി.​പി അ​നു​രൂ​പി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഈ​സ്റ്റ് പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഹ​രി​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ദി​ൽ​ജി​ത്ത്, ദി​പി​ൻ, ആ​ശ ച​ന്ദ്ര​ൻ, എ.​എ​സ്.​ഐ നി​സാ​മു​ദ്ദീ​ൻ, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, ശ്രീ​കു​മാ​ർ, രാ​ഹു​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം എ​സ്.​ഐ ക​ണ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsKollam NewsMDMA
News Summary - Youth arrested with MDMA-Hunting for chemical intoxication again in the district
Next Story