Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAtholichevron_rightക​ണ്ണി​പ്പൊ​യി​ലി​ൽ...

ക​ണ്ണി​പ്പൊ​യി​ലി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം

text_fields
bookmark_border
ക​ണ്ണി​പ്പൊ​യി​ൽ കൈ​ക്ക​നാ​ൽ
cancel
camera_alt

ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ക​ണ്ണി​പ്പൊ​യി​ൽ കൈ​ക്ക​നാ​ൽ

അ​ത്തോ​ളി: ക​നാ​ൽ വെ​ള്ളം നി​ല​ച്ച​തോ​ടെ ക​ണ്ണി​പ്പൊ​യി​ൽ പ്ര​ദേ​ശ​ത്ത് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​ന്നു. ക​നാ​ൽ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ മി​ക്ക കി​ണ​റു​ക​ളും വ​റ്റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്തെ തോ​ടു​ക​ളി​ലും കു​ള​ങ്ങ​ളി​ലും വെ​ള്ളം കു​റ​ഞ്ഞി​ട്ടു​മു​ണ്ട്.

കു​റ്റ്യാ​ടി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ണ്ണി​പ്പൊ​യി​ൽ കൈ​ക്ക​നാ​ലി​ന്റെ പൈ​പ്പി​ൽ ച​ളി​യും മ​ണ്ണും അ​ട​ഞ്ഞ​തു​മൂ​ല​മാ​ണ് ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട് കി​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കൈ​ക്ക​നാ​ലാ​ണി​ത്. 45 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ൾ കേ​ടാ​യ​തും ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഈ ​ഭാ​ഗ​ത്തെ പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് ഏ​റെ കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ട്. പൈ​പ്പി​ന​ക​ത്തെ ച​ളി​യും മ​ണ്ണും നീ​ക്കം ചെ​യ്താ​ൽ മാ​ത്ര​മേ വെ​ള്ളം ക​ണ്ണി​പ്പൊ​യി​ൽ ഭാ​ഗ​ത്ത് എ​ത്തു​ക​യു​ള്ളൂ. ഇ​തി​നു​വേ​ണ്ടി നേ​ര​ത്തെ ത​ന്നെ പ​ല ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ഫ​ലം ക​ണ്ടി​ട്ടി​ല്ല. ത​ട​സ്സ​ങ്ങ​ൾ നീ​ക്കി വെ​ള്ള​മെ​ത്തി​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking Water ShortageKozhikode News
News Summary - Severe shortage of drinking water in Kannipoyil
Next Story