Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightക​ക്ക​യം ഡാം ​സൈ​റ്റ്...

ക​ക്ക​യം ഡാം ​സൈ​റ്റ് ഇ​ക്കോ ടൂ​റി​സം സെ​ന്റ​ർ 10ന് ​തു​റ​ക്കും

text_fields
bookmark_border
kakkayam dam
cancel
camera_alt

ക​ക്ക​യം ഡാം ​സൈ​റ്റ് ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​നു കീ​ഴി​ലെ

ഉ​ര​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം

ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഡാം ​സൈ​റ്റി​ലെ ഇ​ക്കോ ടൂ​റി​സം സെ​ന്റ​ർ 10ന് ​തു​റ​ക്കും. ഡാം ​സൈ​റ്റി​ലെ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ വെ​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ അ​മ്മ​യെ​യും മ​ക​ളെ​യും കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ജ​നു​വ​രി 20 മു​ത​ലാ​ണ് ഇ​ക്കോ ടൂ​റി​സം സെ​ന്റ​ർ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

മാ​ർ​ച്ച് മാ​സം മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും മാ​ർ​ച്ച് അ​ഞ്ചി​ന് ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ലെ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ വെ​ച്ച് ക​ർ​ഷ​ക​നാ​യ പാ​ലാ​ട്ടി​യി​ൽ എ​ബ്ര​ഹാ​മി​നെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ന് വീ​ണ്ടും പൂ​ട്ടു വീ​ഴു​ക​യാ​യി​രു​ന്നു. കാ​ട്ടു​പോ​ത്തി​ന്റ ഭീ​ഷ​ണി കാ​ര​ണം ഡാം ​സൈ​റ്റി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​വും നി​രോ​ധി​ച്ചു.

ഇ​ക്കോ ടൂ​റി​സം സെ​ന്റ​ർ അ​ട​ച്ചി​ട്ട​തോ​ടെ മൂ​ന്ന​ര മാ​സ​ത്തോ​ള​മാ​യി ഇ​വി​ട​ത്തെ താ​ൽ​ക്കാ​ലി​ക വ​നം​വ​കു​പ്പ് ഗൈ​ഡു​ക​ൾ ജോ​ലി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന ക​ക്ക​യ​ത്തെ ടാ​ക്സി-​ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

ഡാം ​സൈ​റ്റി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക് കീ​ഴി​ലു​ള്ള ഹൈ​ഡ​ൽ ടൂ​റി​സം സെ​ന്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ക്കോ ടൂ​റി​സം സെ​ന്റ​റും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ വ​ന​ത്തി​നു​ള്ളി​ലാ​യു​ള്ള ക​ക്ക​യം ഉ​ര​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നും സ​ഞ്ചാ​രി​ക​ൾ​ക്ക് അ​വ​സ​ര​മാ​കും. ഇ​വി​ടേ​ക്കു​ള്ള യാ​ത്ര​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഇ​തു സം​ബ​ന്ധ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ക​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ.​എം. സ​ചി​ൻ ദേ​വ് എം.​എ​ൽ.​എ, പെ​രു​വ​ണ്ണാ​മൂ​ഴി റേ​ഞ്ച് ഓ​ഫി​സ​ർ എ​ൻ. പ്ര​ബീ​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ സി. ​വി​ജി​ത്ത്, സു​നി​ൽ പാ​റ​പ്പു​റം, മു​ജീ​ബ്, സി​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kakkayam DamOpeningKozhikode News
News Summary - Kakkayam Dam Site Eco Tourism Center will open on 10
Next Story