Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightക​ള്ള​ക്ക​ട​ൽ...

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം; ബേ​പ്പൂ​രി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് ത​ക​ർ​ന്നു

text_fields
bookmark_border
floating bridge
cancel
camera_alt

ബേ​പ്പൂ​രി​ലെ ഫ്ലോ​ട്ടി​ങ്

ബ്രി​ഡ്ജ് തകർന്ന നിലയിൽ

ബേ​പ്പൂ​ർ: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ബേ​പ്പൂ​ർ പു​ലി​മു​ട്ട് ക​ട​ൽ​ത്തീ​ര​ത്ത് തീ​വ്ര തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ട​ൽ​ക്ക​ര​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് ത​ക​ർ​ന്ന​ത്.

ശ​ക്തി​യേ​റി​യ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ബ്രി​ഡ്ജി​ന്റെ പ്ര​വ​ർ​ത്ത​നം ശ​നി​യാ​ഴ്ച ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചി​രു​ന്നു. 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും എ​ക്സ്ക​വേ​റ്റ​റി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ ബ്രി​ഡ്ജി​ന്റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ ക​ര​യി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി. ബേ​പ്പൂ​ർ പു​ലി​മു​ട്ട് തീ​ര​ത്തു​നി​ന്ന് ക​ട​ലി​നു​ള്ളി​ലേ​ക്ക് 100 മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കാ​വു​ന്ന​താ​ണ് ഫ്ലോ​ട്ടി​ങ്‌ ബ്രി​ഡ്ജ്.

വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന പോ​ളി​ത്തീ​ൻ ബ്ലോ​ക്കു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് പ്ലാ​റ്റ്ഫോം രൂ​പ​ത്തി​ൽ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് ക​ട​ൽ​ക്ക​ര​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 300 കി​ലോ ഭാ​ര​മു​ള്ള ന​ങ്കൂ​രം ഉ​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ച്ചു​നി​ർ​ത്തി​യ​താ​ണെ​ങ്കി​ലും തീ​വ്ര തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ ഫൈ​ബ​ർ നി​ർ​മി​ത ബ്രി​ഡ്ജി​ന്റെ ക​ട്ട​ക​ൾ വേ​റി​ട്ട് ക​ര​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി. ശ​നി​യാ​ഴ്ച വൈ​കീ​ട്ടു​വ​രെ ശാ​ന്ത​മാ​യ ക​ട​ൽ​തീ​രം, ക്ര​മേ​ണ ശ​ക്തി പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത​യി​ലാ​ണ്. ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച ചെ​റു​വ​ഞ്ചി​ക​ളും മീ​ൻ​പി​ടി​ത്ത ഉ​പ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പു​ലി​മു​ട്ട് ക​ട​ൽ​ത്തീ​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeyporeSea AttackFloating BridgeKozhikode News
News Summary - Sea Attack-The floating bridge in Beypur collapsed
Next Story