Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകുന്ദമംഗലത്തെ...

കുന്ദമംഗലത്തെ അ​ക്ഷ​യ​യി​ലും മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും മോ​ഷ​ണം

text_fields
bookmark_border
theft
cancel
camera_alt

മെ​ഡി​ക്ക​ൽ ഷോ​പ്പിൽ

മോ​ഷ​ണം നടത്തിയവരുടെ

സി.​സി.​ടി.​വി ദൃ​ശ്യം

കു​ന്ദ​മം​ഗ​ലം: കു​ന്ദ​മം​ഗ​ലത്തെ അ​ക്ഷ​യ സെ​ന്റ​റി​ലും മു​റി​യ​നാ​ലി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും മോ​ഷ​ണം. ദേ​ശീ​യ​പാ​ത​യി​ൽ കു​ന്ദ​മം​ഗ​ലം അ​ങ്ങാ​ടി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ക്ഷ​യ സെ​ന്റ​റി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. സെ​ന്റ​റി​ന്റെ ഗ്ലാ​സ് നീ​ക്കി ഷ​ട്ട​റി​ന്റെ പൂ​ട്ടു​പൊ​ട്ടി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്.

ഒ​രു മൊ​ബൈ​ൽ ഫോ​ണും ചി​ല്ല​റ നാ​ണ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 15,000ത്തോ​ളം രൂ​പ​യും മോ​ഷ​ണം പോ​യ​താ​യും സെ​ന്റ​റി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും വാ​രി​വ​ലി​ച്ചി​ട്ടി​രു​ന്നു​വെ​ന്നും അ​ക്ഷ​യ സെ​ന്റ​ർ ഉ​ട​മ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ മോ​ഷ​ണ​വി​വ​രം ഉ​ട​മ അ​റി​ഞ്ഞി​രു​ന്നി​ല്ല. മോ​ഷ​ണം​പോ​യ ഫോ​ണി​ലേ​ക്ക് അ​ക്ഷ​യ സെ​ന്റ​റി​ൽ​നി​ന്നു​ള്ള ആ​വ​ശ്യ​ത്തി​ന് ഒ​രാ​ൾ വി​ളി​ച്ച​പ്പോ​ൾ ന​ട​ക്കാ​വി​ൽ​നി​ന്ന് മ​റ്റൊ​രാ​ൾ ഫോ​ൺ അ​റ്റ​ൻ​ഡ് ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് അ​ക്ഷ​യ സെ​ന്റ​ർ ഉ​ട​മ ആ ​ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ഴാ​ണ് ന​ട​ക്കാ​വി​ലെ ഒ​രു ഹോ​ട്ട​ലി​ലെ വേ​സ്റ്റ് ബി​ന്നി​ൽ​നി​ന്ന് ഹോ​ട്ട​ലു​ട​മ​ക്ക് ഫോ​ൺ ല​ഭി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. പി​ന്നീ​ട് ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹോ​ട്ട​ൽ ഉ​ട​മ ഫോ​ൺ ഏ​ൽ​പി​ക്കു​ക​യും ചെ​യ്തു. അ​ക്ഷ​യ സെ​ന്റ​റി​ലെ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് മ​ന​സ്സി​ലാ​യ​ത്.

മൂ​ന്നു​പേ​ർ ചേ​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് സി.​സി.​ടി.​വി​യി​ൽനി​ന്ന് വ്യ​ക്ത​മാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​ണ് അ​ക്ഷ​യ സെ​ന്റ​ർ ഉ​ട​മ മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ൽ അ​റി​യി​ച്ചു.

പ​രാ​തി ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡോ​ഗ് സ്‍ക്വാ​ഡ്, ഫിം​ഗ​ർ പ്രി​ന്റ് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന​ക്കെ​ത്തി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് മു​റി​യ​നാ​ലി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. 12,000 രൂ​പ ന​ഷ്ട​പ്പെ​ട്ടെ​ന്ന് ന​ട​ത്തി​പ്പു​കാ​ര​ൻ പ​റ​ഞ്ഞു. പ​രാ​തി​യി​ൽ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്തു. ഡോ​ഗ് സ്ക്വാ​ഡും ഫിം​ഗ​ർ പ്രി​ന്റ് വി​ദ​ഗ്ധ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​ന്ദ​മം​ഗ​ല​ത്ത് അ​ക്ഷ​യ സെ​ന്റ​റി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തും ഈ ​സം​ഘ​മാ​ണെ​ന്ന് സി.​ഐ എ​സ്. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKozhikode News
News Summary - Theft at Akshaya and Medical Shop in Kunnamangalam
Next Story