Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ഡി.എം.എ പിടികൂടിയ...

എം.ഡി.എം.എ പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഷ​ഹ​ൽ
cancel
camera_alt

ഷ​ഹ​ൽ

വെ​ള്ളി​മാ​ട്​​കു​ന്ന്: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മാ​ത്തോ​ട്ടം ഷം​ജാ​ദ് മ​ൻ​സി​ൽ യു. ​ഷ​ഹ​ലി​നെ​യാ​ണ് (23) നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും ചേ​വാ​യൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ടി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ർ പൊ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ചേ​വാ​യൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് ക​ണ്ണാ​ടി​ക്ക​ൽ ഒ​റ്റ​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ കാ​മി​ൽ ജ​ബ്ബാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജാ​സ​ർ അ​റാ​ഫ​ത്തി​നെ 66.650 ഗ്രാം ​രാ​സ ല​ഹ​രി​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ജാ​സ​റി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ ന​ൽ​കി​യ​തും ല​ഹ​രി​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തും ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​രാ​ൻ സൗ​ക​ര്യ​മൊ​രി​ക്കി​യ​തും ഷ​ഹ​ലാ​യി​രു​ന്നു.

ജാ​സ​റി​നെ പി​ടി​കൂ​ടി​യ​തി​നെ​തു​ട​ർ​ന്ന് ഷ​ഹ​ൽ ഒ​ളി​വി​ലാ​യി​രു​ന്നു. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മാ​റി​മാ​റി താ​മ​സി​ച്ചു. ഷ​ഹ​ലി​നെ​തി​രെ മു​മ്പും മ​യ​ക്കു​മ​രു​ന്ന് കേ​സു​ണ്ടാ​യി​രു​ന്നു. ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്ത്, എ.​എ​സ്.​ഐ അ​ബ്ദു​റ​ഹ്മാ​ൻ, അ​നീ​ഷ് മൂ​സേ​ൻ​വീ​ട്, കെ. ​അ​ഖി​ലേ​ഷ്, ജി​നേ​ഷ് ചൂ​ലൂ​ർ, സു​നോ​ജ് കാ​ര​യി​ൽ, ചേ​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ സ​ജി മാ​ണി​യാ​ട​ത്ത്, എ​സ്.​സി.​പി.​ഒ സ​ന്ദീ​പ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAKozhikode News
News Summary - MDMA seizure incident- The absconding accused was arrested
Next Story