Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടവർ നിർമാണത്തിനായി...

ടവർ നിർമാണത്തിനായി പമ്പിങ് നിർത്തി കുടിവെള്ളം മുട്ടി നൂറിലേറെ കുടുംബങ്ങൾ

text_fields
bookmark_border
tower construction
cancel
camera_alt

ബീ​രാ​ഞ്ചി​റ ചേ​മ്പും​പ​ടി ഭാ​ഗ​ത്തെ വൈ​ദ്യു​തി ട​വ​ർ നി​ർ​മാ​ണം

തൃ​പ്ര​ങ്ങോ​ട്: കെ.​എ​സ്.​ഇ.​ബി ഹൈ​ടെ​ൻ​ഷ​ൻ ട​വ​റി​ന്റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബീ​രാ​ഞ്ചി​റ, ആ​ന​പ്പ​ടി മേ​ഖ​ല​ക​ളി​ൽ നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ കി​ണ​റു​ക​ളി​ൽ വെ​ള്ളം ഇ​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യെ​ന്ന് പ​രാ​തി. ചെ​റി​യ പ​റ​പ്പൂ​ർ ചെ​കു​ത്താ​ൻ കു​ണ്ട് ചി​റ​യി​ൽ നി​ന്ന് കൃ​ഷി​ക്കാ​യി വെ​ള്ളം പ​മ്പ് ചെ​യ്തി​രു​ന്ന​ത് ട​വ​റി​ന്റെ പ​ണി​യെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച​താ​ണ് കു​ടി​വെ​ള്ളം ത​ട​സ്സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൊ​ടും​ചൂ​ടി​ൽ ജ​നം ദു​രി​ത​മ​നു​ഭ​വി​ക്കു​​മ്പോ​ഴാ​ണ് കു​ടി​വെ​ള്ളം കൂ​ടി കി​ട്ടാ​താ​യ​ത്.

എ​ത്ര​യും പെ​ട്ടെ​ന്ന് ക​നാ​ൽ വെ​ള്ളം പ​മ്പ് ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട​വ​ർ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പി.​ഡി.​പി തൃ​പ്ര​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ കെ.​പി.​ന​സ്രു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ലൈ​മാ​ൻ ബീ​രാ​ഞ്ചി​റ, ബാ​ബു പെ​രു​ന്ത​ല്ലൂ​ർ, ശി​ഹാ​ബ് ആ​ലു​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking waterTower constructionMalappuram News
News Summary - Shortage of drinking water
Next Story