Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightമ​ഴ​ക്കാ​ല പൂ​ർ​വ...

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലെ​ന്ന്; തിരൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

text_fields
bookmark_border
മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലെ​ന്ന്; തിരൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
cancel
camera_alt

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലാ​യ​തി​നെ​തി​രെ തി​രൂ​ർ ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കു​ന്നു

തി​രൂ​ർ: തി​രൂ​രി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​ൻ മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ​യി​ൽ യാ​തൊ​രു മു​ന്നൊ​രു​ക്ക​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

മാ​ലി​ന്യം യ​ഥാ​വി​ധി സം​സ്ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​വു​ന്നി​ല്ലെ​ന്നും ട്ര​ഞ്ചി​ങ് ഗ്രൗ​ണ്ടി​ൽ ക​ത്തി​യ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്നും എ​ന്ത് ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും യു.​ഡി.​എ​ഫ് ഭ​ര​ണ സ​മി​തി രാ​ജി​വെ​ച്ച് പോ​ക​ണ​മെ​ന്നാ​ണ് നാ​ടി​ന്റെ ആ​വ​ശ്യ​മെ​ന്നും പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചു.

തു​ട​ർ​ന്ന് യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. എ​സ്. ഗി​രീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ട്ര​ഞ്ചി​ങ് ഗ്രൗ​ണ്ടി​ലെ​ത്തി മാ​ലി​ന്യ കു​മ്പാ​രം സ​ന്ദ​ർ​ശി​ച്ചു.

കൗ​ൺ​സി​ല​ർ​മാ​രാ​യ വി. ​ന​ന്ദ​ൻ, സി. ​ന​ജീ​മു​ദ്ദീ​ൻ, പി. ​സീ​താ​ല​ക്ഷ്മി, മി​ർ​ഷാ​ദ് പാ​റ​യി​ൽ, അ​ഡ്വ. ജീ​ന ഭാ​സ്ക​ർ, ടി.​കെ. യാ​സി​ൻ, കെ. ​സ​രോ​ജാ ദേ​വി, ഇ​ന്ദി​രാ​കൃ​ഷ്ണ​ൻ, കെ. ​ഖ​ദീ​ജ, സീ​ന​ത്ത് റ​ഹ്മാ​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CleaningTirur Municipal Council
News Summary - Pre-monsoon cleaning; Opposition boycotts Tirur Municipal Council meeting
Next Story