പാലക്കാട് റെയിൽവേ ഡിവിഷനിൽ വരുമാനം ഹൈസ്പീഡ്
text_fieldsപാലക്കാട്: റെയിൽവേ ഡിവിഷനിൽ 2023-24 സാമ്പത്തിക വർഷത്തിൽ വൻ വർധന. കൽക്കരി, സിമന്റ്, രാസവളങ്ങൾ, അരി മറ്റ് ആവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ചരക്കുഗതാഗതം കൈകാര്യം ചെയ്യുന്നതിൽ ഡിവിഷൻ മികച്ച പ്രകടനം നടത്തി.
ഇത് വരുമാന വർധനക്കും ഗുണകരമായി. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി തുക ചിലവിടുന്നു. സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിലും ബജറ്റ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഡിവിഷൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു.
പാസഞ്ചർ ട്രെയിൻ- 964.19 കോടി
സ്പെഷൽ ട്രെയിൻ, സിനിമ, പ്ലാറ്റ്ഫോം ടിക്കറ്റ് -65.96 കോടി
ചരക്കു നീക്കം- 481.36 കോടി
പരസ്യം, പാഴ്സൽ സർവിസ്, പാർക്കിങ് ഫീസ് -64.66 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.