Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനറൽ ആശുപത്രിയിൽ ...

ജനറൽ ആശുപത്രിയിൽ കെട്ടിട നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
General Hospital Building construction
cancel
camera_alt

കെട്ടിട നിർമാണത്തിന്‍റെ പൈ​ലി​ങ്​ ജോ​ലി​ക​ൾ

പു​രോ​ഗ​മി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. രോ​ഗി​ക​ളു​ടെ ബു​ദ്ധി​മു​ട്ട്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ക​ഴി​വ​തും വേ​ഗ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നാ​ണ്​ ശ്ര​മം. പു​തി​യ ഒ.​പി ബ്ലോ​ക്കി​ന്റെ പൈ​ലി​ങ്ങാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്കി​ന്റെ പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കും. മ​റ്റി​ട​ങ്ങ​ളി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത്​ ന​ട​ക്കു​ക​യാ​ണ്. 51,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ്​ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക് 23.75 കോ​ടി​യാ​ണ്​ പ​ദ്ധ​തി ചെ​ല​വ്. നാ​ലു​നി​ല​യി​ലാ​ണ്​ കെ​ട്ടി​ടം നി​ർ​മാ​ണം. ബേ​സ്‌​മെ​ന്റി​ലാ​ണ്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം.

ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം, ഐ​സ​ലേ​ഷ​ൻ വാ​ർ​ഡ്, മൈ​ന​ർ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, പ്ലാ​സ്റ്റ​ർ റൂം, ​ഡോ​ക്‌​ടേ​ഴ്‌​സ് റൂം, ​ന​ഴ്‌​സ​സ് റൂം, ​ഫാ​ർ​മ​സി എ​ന്നി​വ ​പ്ര​വ​ർ​ത്തി​ക്കും. ഒ​ന്നാം നി​ല​യി​ൽ ഐ.​സി.​യു, എ​ച്ച്.​ഡി.​യു, ഡ​യാ​ലി​സി​സ് യൂ​നി​റ്റ്, ആ​ർ.​എം.​ഒ ഓ​ഫി​സ്, സ്റ്റാ​ഫ് റൂം. ​ര​ണ്ടാം നി​ല​യി​ൽ ഐ​സൊ​ലേ​ഷ​ൻ റൂം, ​ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്, എ​മ​ർ​ജ​ൻ​സി പ്രൊ​സീ​ജി​യ​ർ റൂം, ​ഡോ​ക്‌​ടേ​ഴ്‌​സ് റൂം, ​രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള ഡൈ​നിം​ഗ് റൂം ​എ​ന്നി​ങ്ങ​നെ​യാ​ണ്​ സൗ​ക​ര്യം ഒ​രു​ക്കു​ക. ഒ.​പി കെ​ട്ടി​ട​ത്തി​ന്​ പ​ദ്ധ​തി ചെ​ല​വ് : 22.16 കോ​ടി​യാ​ണ്. 20 ഒ.​പി മു​റി​ക​ൾ, മൈ​ന​ർ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, വാ​ർ​ഡു​ക​ൾ, ഒ​ബ്‌​സ​ർ​വേ​ഷ​ൻ മു​റി​ക​ൾ, ഫാ​ർ​മ​സി, റി​സ​പ്ഷ​ൻ, ലി​ഫ്റ്റ് സൗ​ക​ര്യം എ​ന്നി​വ​യു​ണ്ടാ​കും.​മ​ണ്ണെ​ടു​പ്പും പൈ​ലി​ങ്ങു​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General HospitalBuilding construction
News Summary - General Hospital Building construction is in progress
Next Story