Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightഇത് സലീമിന്റെ ഓട്ടോ...

ഇത് സലീമിന്റെ ഓട്ടോ ‘ടീ’വണ്ടി

text_fields
bookmark_border
saleem
cancel
camera_alt

സ​ലീ​മി​ന്റെ ബോ​ചെ ടീ ​പാ​ക്ക​റ്റു​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ഓ​ട്ടോ​റി​ക്ഷ

ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ലീ​മി​ന്റെ ഓ​ട്ടോ​റി​ക്ഷ നി​റ​യെ ഇ​പ്പോ​ൾ തേ​യി​ല പാ​ക്ക​റ്റു​ക​ളാ​ണ്. ഓ​ട്ടോ​യു​ടെ പേ​രും മാ​റ്റി -ബോചെ ടീ ​എ​ന്നാ​ണി​പ്പോ​ൾ പേ​ര്. ഇ​തോ​ടെ സ​ലീ​മി​ന് തി​ര​ക്കോ​ട് തി​ര​ക്കാ​ണ്. ഓ​ട്ടോ​യി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ​ർ പാ​ക്ക​റ്റു​ക​ണ​ക്കി​നാ​ണ് തേ​യി​ല സ്വ​ന്ത​മാ​ക്കു​ന്ന​ത്.

വ​ഴി​യി​ൽ കാ​ണു​ന്ന​വ​രും തേ​യി​ല വാ​ങ്ങാ​ൻ സ​ലീ​മി​ന്റെ ഓ​ട്ടോ​ക്ക് കൈ ​കാ​ണി​ക്കും. ബോ​ബി ചെ​മ്മ​ണൂർ ന​ട​ത്തു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ബോ​ചെ ടീ ​യു​ടെ വി​ൽ​പ്പ​ന ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി നെ​ടി​യ​പ​റ​മ്പി​ൽ അ​ബ്ദു​ൽ സ​ലീം. ബോ​ബി ചെ​മ്മ​ണൂർ ബോചെ ടീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​തി​ൽ സ​ലീം ആ​കൃ​ഷ്ട​നാ​കു​ന്ന​ത്.

സ​ലീം ത​ന്റെ ഓ​ട്ടോ​യി​ലും ബോചെ ടീ ​വി​ൽ​പ്പ​ന ന​ട​ത്താ​ൻ ചെ​മ്മ​ണൂ​ർ ഗ്രൂ​പ്പി​നെ താ​ൽ​പ​ര്യം അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഓ​ട്ടോ ‘ടീ’​വ​ണ്ടി​യാ​യ​ത്. ഇ​തോ​ടൊ​പ്പം ല​ഭി​ക്കു​ന്ന കൂ​പ്പ​ണി​ൽ​നി​ന്ന് പ്ര​തി​ദി​ന ന​റു​ക്കെ​ടു​പ്പു​മു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ഓ​ട്ടോ​യു​ടെ ചി​ത്രം സ​ലീം പ​ങ്കു​വെ​ച്ച​തോ​ടെ ബോ​ബി ചെ​മ്മ​ണൂർ ത​ന്നെ സ​ലീ​മി​നെ ഫോ​ണി​ൽ നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. ചൊ​വ്വാ​ഴ്ച സ​ലീ​മി​നെ നേ​രി​ട്ടു കാ​ണാ​ൻ തൃ​ശൂ​രി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AutorickshawSaleemThrissur NewsTea Vehicle
News Summary - This is Saleem's auto tea vehicle
Next Story