Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാപ്പിനിവട്ടം സഹകരണ...

പാപ്പിനിവട്ടം സഹകരണ ബാങ്കിന്റെ ഔഷധ സസ്യ കൃഷി വ്യാപന പദ്ധതിക്ക് തുടക്കം

text_fields
bookmark_border
inauguration
cancel
camera_alt

ഔ​ഷ​ധ സ​സ്യ കൃ​ഷി​യു​ടെ വി​ത്തി​ട​ൽ ഉ​ദ്ഘാ​ട​നം ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

മ​തി​ല​കം: കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ മ​തി​ല​കം ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​പ്പി​നി​വ​ട്ടം സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​പ്പാ​ക്കു​ന്ന സു​സ്ഥി​ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഔ​ഷ​ധ സ​സ്യ കൃ​ഷി​യു​ടെ വി​ത്തി​ട​ൽ ഉ​ദ്ഘാ​ട​നം ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ. നി​ർ​വ​ഹി​ച്ചു.

മൂ​ന്ന് ല​ക്ഷം കു​റു​ന്തോ​ട്ടി തൈ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തോ​ടൊ​പ്പം മ​ഞ്ഞ​ൾ, ക​ച്ചോ​ലം, കൃ​ഷ്ണ തു​ള​സി, തി​പ്പ​ലി, ചെ​ത്തി, കൊ​ടു​വേ​ലി തു​ട​ങ്ങി​യ ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ കൃ​ഷി​ചെ​യ്ത് കെ.​എ​ഫ്.​ആ​ർ.​ഐ യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​മു​ഖ ആ​യൂ​ർ​വേ​ദ മ​രു​ന്ന് ക​മ്പ​നി​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്താ​നും ഉ​ദ്ദേ​ശി​ക്കു​ന്നു.

മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 16 ാം വാ​ർ​ഡ് അം​ഗം ഇ.​കെ. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലാ​യി 100 ൽ ​പ​രം തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ഷം​തോ​റും അ​യ്യാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ൽ​കി അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധ നേ​ടി​യ പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

വീ​ട്ട​മ്മ​മാ​രാ​യ വ​നി​ത​ക​ൾ​ക്കു കൂ​ടി സാ​മ്പ​ത്തി​ക​നേ​ട്ടം ഉ​ണ്ടാ​ക്കു​ക​യും 2024-25 വ​ർ​ഷ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തു​ക​യും ല​ക്ഷ്യ​മാ​ണ്.

കെ.​എ​ഫ്.​ആ​ർ.​ഐ സീ​നി​യ​ർ സ​യ​ന്റി​സ്റ്റ് ഡോ. ​സു​ജ​ന​പാ​ൽ, കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ അ​നി​ല, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. ജ​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​എ​സ്. രാ​ജു, അം​ഗ​ങ്ങ​ളാ​യ ഒ.​എ. ജെ​ൻ​ട്രി​ൻ, കെ.​കെ. സ​ഗീ​ർ, പ്രി​യ ഹ​രി​ലാ​ൽ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​പ്പി​നി​വ​ട്ടം ബാ​ങ്ക് പ്ര​സി​ഡ​ന്റ് സി.​കെ ഗോ​പി​നാ​ഥ​ൻ സ്വാ​ഗ​ത​വും ഹേ​മ​ല​ത ഗോ​പാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsMedicinal Plant Cultivation
News Summary - Medicinal Plant Cultivation Extension Project of Papinivattam Co-operative Bank has started
Next Story