Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമേയർ- ഡ്രൈവർ തർക്കം;...

മേയർ- ഡ്രൈവർ തർക്കം; രണ്ടാം കൗൺസിലിലും ബഹളവും ഇറങ്ങിപ്പോക്കും

text_fields
bookmark_border
corporation
cancel

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച്‌ ച​ർ​ച്ച ചെ​യ്യാ​നാ​യി വി​ളി​ച്ച കോ​ർ​പ​റേ​ഷ​ന്റെ സ്‌​പെ​ഷ്യ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ള​വും ഇ​റ​ങ്ങി​പ്പോ​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ യ​ദു​വും മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നു​മാ​യി പൊ​തു​നി​ര​ത്തി​ലു​ണ്ടാ​യ ത​ർ​ക്ക​വും തു​ട​ർ​ന്നു​ള്ള വി​വാ​ദ​ങ്ങ​ളു​മാ​ണ്‌ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ന്‌ ഇ​ട​യാ​ക്കി​യ​ത്‌.

കൗ​ൺ​സി​ൽ യോ​ഗം ആ​രം​ഭി​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ബി.​ജെ.​പി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​വ്‌ എം.​ആ​ർ. ഗോ​പ​ൻ ഡ്രൈ​വ​ർ യ​ദു വി​ഷ​യം എ​ടു​ത്തി​ട്ടു. യ​ദു​വി​നെ സ​ർ​വീ​സി​ൽ നി​ന്ന്‌ പി​രി​ച്ചു​വി​ടാ​ൻ സ​ർ​ക്കാ​രി​നോ​ട്‌ അ​ഭ്യ​ർ​ഥി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം പാ​സാ​ക്കി​യ​ത്‌ റ​ദ്ദാ​ക്ക​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ട്‌ ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു.

അ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​മേ​യം പാ​സാ​യി​ട്ടു​ണ്ടെ​ന്ന്‌ തെ​ളി​യി​ക്കാ​ൻ താ​ൻ ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​രെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യി മേ​യ​ർ മ​റു​പ​ടി ന​ൽ​കി. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ത്ത​ര​മൊ​രു പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടി​ല്ലെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

കൗ​ൺ​സി​ല​ർ ക​ര​മ​ന അ​ജി​ത്തി​ന്റെ വീ​ടി​ന്‌ നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന​ത്‌ വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും ഇ​ത്‌ അ​ന്വേ​ഷി​ച്ച്‌ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഭ​ര​ണ​പ​ക്ഷ​ത്തു നി​ന്ന്‌ ആ​വ​ശ്യം ഉ​യ​ർ​ന്ന​തോ​ടെ ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചു. തു​ട​ർ​ന്ന്‌ അ​വ​ർ കൗ​ൺ​സി​ൽ വി​ട്ട്‌ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​റ​ങ്ങി​പ്പോ​യി.

ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ ഇ​റ​ങ്ങി​പ്പോ​യി​ട്ടും യു.​ഡി.​എ​ഫ്‌ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​നി​ട​യി​ൽ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​മ്മി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശൂ​ചീ​ക​ര​ണ​ത്തി​ന്റെ പേ​രി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി. യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വ് പ​ത്മ​കു​മാ​ർ സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ സം​സാ​രി​ച്ച കൗ​ൺ​സി​ല​ർ സു​രേ​ഷ് മേ​യ​ർ- ഡ്രൈ​വ​ർ പ്ര​ശ്നം പ​റ​ഞ്ഞ​തോ​ടെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വീ​ണ്ടും ത​ർ​ക്ക​മാ​യി.

സു​രേ​ഷി​ന് പി​ന്തു​ണ​യു​മാ​യി യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും രം​ഗ​ത്ത് എ​ത്തി. ത​ർ​ക്ക​ത്തി​ന് ഒ​ടു​വി​ൽ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ച​ർ​ച്ച​യ്ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും ഇ​റ​ക്കി​പ്പോ​ക്ക് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Council MeetingTrivandrum NewsMayor-Driver Controversy
News Summary - Mayor-Driver Controversy-conflict in the second council also
Next Story