Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightസുഹൃത്തുക്കളെ...

സുഹൃത്തുക്കളെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

text_fields
bookmark_border
പ്ര​ശാ​ന്ത്  മു​ര​ളി
cancel
camera_alt

പ്ര​ശാ​ന്ത്

മു​ര​ളി

നേ​മം: പി​ന്തു​ട​ര്‍ന്ന വാ​ഹ​നം ആ​രു​ടേ​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കാ​ത്ത വി​രോ​ധ​ത്തി​ന് സു​ഹൃ​ത്തു​ക്ക​ളെ ആ​ക്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ലാ​യി. തൃ​ക്ക​ണ്ണാ​പു​രം കു​ന്ന​പ്പു​ഴ ആ​ന​യി​ട​വ​ഴി അ​ഞ്ജ​ന​ത്തി​ല്‍ പ്ര​ശാ​ന്ത് മു​ര​ളി (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​ജ​പ്പു​ര സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

കു​പ്ര​സി​ദ്ധ ഗു​ണ്ട ശ്രീ​ജി​ത്ത് ഉ​ണ്ണി​യു​ടെ എ​തി​രാ​ളി​യാ​ണ് പ്ര​ശാ​ന്ത് മു​ര​ളി. ശ്രീ​ജി​ത്തു​മാ​യി ബ​ന്ധ​മു​ള്ള പി​ക്അ​പ് വാ​ഹ​നം സു​ഹൃ​ത്തു​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ മു​ന്നേ പോ​യി. ഈ ​വാ​ഹ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​ത്ത​താ​യി​രു​ന്നു വി​രോ​ധ​ത്തി​നു കാ​ര​ണം. ആ​ക്ര​മ​ണ​ത്തി​ല്‍ അ​രു​ണി​ന്റെ പ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പൂ​ജ​പ്പു​ര സി.​ഐ​യും സം​ഘ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsAttack
News Summary - The man who attacked his friends was arrested
Next Story