Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVanchiyoorchevron_rightവനിത...

വനിത മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാൾ അറസ്റ്റില്‍

text_fields
bookmark_border
സ​ന്തോ​ഷ്‌​ കു​മാ​ര്‍
cancel
camera_alt

സ​ന്തോ​ഷ്‌​

കു​മാ​ര്‍

വ​ഞ്ചി​യൂ​ര്‍: വ​നി​ത മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ര്‍ക്ക​ല ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്ത് ന​രി​ക്ക​ൽ​മു​ക്ക് ധ​ര്‍മ​ഗൃ​ഹ​ത്തി​ല്‍ ഡി. ​സ​ന്തോ​ഷ്‌​കു​മാ​റി​നെ (43) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ഓ​ടെ വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ലെ​ത്തി​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​ര്‍ യ​ദു​വി​ന്റെ പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്കി​ട​യി​ലേ​ക്ക് ക​യ​റി​യ സ​ന്തോ​ഷ്‌​കു​മാ​ര്‍ ജ​നം ടി.​വി​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യോ​ട് അ​ത്രി​ക്ര​മം കാ​ട്ടി​യെന്ന പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ള്‍ ന​ട​ത്തി​യ അ​തി​ക്ര​മം സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ ചെ​റു​ത്ത​തോ​ടെ പ്ര​തി കോ​ട​തി വ​ള​പ്പി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി സ​ന്തോ​ഷ്‌​കു​മാ​റാ​ണെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തി​രു​വ​ന​ന്ത​പു​രം ഡി.​സി.​പി നി​ധി​ന്‍രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ശം​ഖും​മു​ഖം എ.​സി ടി. ​രാ​ജ​പ്പ​ന്‍, വ​ഞ്ചി​യൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ടി. ​രാ​ജേ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ വി​മ​ല്‍ ര​ങ്ക​നാ​ഥ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജോ​സ്, അ​രു​ണ്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum News
News Summary - The man who insulted the woman journalist was arrested
Next Story