Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവീട്ടിലെ മുറിയിൽ...

വീട്ടിലെ മുറിയിൽ ആഴമുള്ള കുഴി; യുവാവിന്‍റെ മരണത്തിൽ ദുരൂഹതയെന്ന്

text_fields
bookmark_border
death news
cancel
camera_alt

1. ക​മ​ല​ത്തി​ന്റെ വീ​ട്ടി​നു​ള്ളി​ല്‍ ആ​ഴ​ത്തി​ല്‍ കു​ഴി​യെ​ടു​ത്ത നി​ല​യി​ല്‍ 2. ഇൻസൈറ്റിൽ വി​ജീ​ഷ്

വെ​ള്ള​റ​ട: വെ​ള്ള​റ​ട ഉ​ണ്ട​ന്‍കോ​ട് പീ​ച്ചി​യോ​ടി​ല്‍ മ​ക​ന്‍റെ മ​ര​ണ​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ മാ​താ​വ് ക​ണ്ട​ത് മു​റി​യി​ലെ ത​റ​യി​ല്‍ ആ​ഴ​ത്തി​ലു​ള്ള കു​ഴി. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പീ​ച്ചി​യോ​ട് കി​ഴ​ക്കി​ന്‍ക​ര വി​ജീ​ഷ് ഭ​വ​നി​ല്‍ പ​രേ​ത​നാ​യ ബാ​ബു​വി​ന്റെ​യും ക​മ​ല​ത്തി​ന്റെ​യും മ​ക​ന്‍ വി​ജീ​ഷാ​ണ് (38) ഏ​പ്രി​ല്‍ 28ന് ​മ​രി​ച്ച​ത്. ഇ​യാ​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്.

മാ​താ​വ് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക​ന്റെ മ​ര​ണ​ശേ​ഷം സം​സ്‌​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് മാ​താ​വ് വീ​ട്ടി​ലെ​ത്തി മു​റി​ക​ള്‍ തു​റ​ന്ന് നോ​ക്കി​യ​ത്. ത​റ കു​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍ന്ന് വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

വി​വാ​ഹി​ത​നാ​ണെ​ങ്കി​ലും ബ​ന്ധം വേ​ര്‍പി​രി​ഞ്ഞ വി​ജീ​ഷി​നൊ​പ്പം ഒ​രു സു​ഹൃ​ത്ത് വീ​ട്ടി​ല്‍ വ​രാ​റു​ണ്ടെ​ന്ന് മാ​താ​വ്​ പ​റ​യു​ന്നു. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ര്‍ച്ച് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ശേ​ഷം സു​ഹൃ​ത്ത് വി​ജീ​ഷി​നെ സ്വ​ന്തം വീ​ട്ടി​ല്‍ വി​ളി​ച്ചു കൊ​ണ്ട് പോ​കു​ക​യും പ​ച്ച​മ​രു​ന്ന് ചി​കി​ത്സ ന​ല്‍കി​യ​താ​യും മാ​താ​വ് പ​റ​യു​ന്നു.

പി​ന്നാ​ലെ രോ​ഗം മൂ​ര്‍ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ര​ണം. വീ​ടി​ന്റെ ത​റ കു​ഴി​ച്ച​തി​നു സ​മീ​പം മ​ണ്‍വെ​ട്ടി​യും പി​ക്-​ആ​ക്‌​സും ഇ​രി​പ്പു​ണ്ട്. ദു​ര്‍മ​ന്ത്ര​വാ​ദ​ത്തി​നോ നി​ധി​യെ​ടു​ക്കാ​നോ ആ​യി​രി​ക്കാം വീ​ടി​ന്റെ ത​റ കു​ഴി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InvestigationTrivandrum NewsDeath News
News Summary - A deep pit in the room at home- The death of the man is mysterious
Next Story