Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightകൊ​ടും ചൂ​ടി​ൽ ഈ...

കൊ​ടും ചൂ​ടി​ൽ ഈ ​കു​ളി​ർ​മ​യി​ൽ അ​ൽ​പം വി​ശ്ര​മി​ക്കാം

text_fields
bookmark_border
സാ​യാ​ഹ്ന കാ​ഴ്ച
cancel
camera_alt

നെ​ല്ല​റ​ച്ചാ​ലി​ൽ റോ​ഡ​രി​കി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന മു​ള​ക​ൾ- സാ​യാ​ഹ്ന കാ​ഴ്ച

മേ​പ്പാ​ടി: ഉ​ഷ്ണ​ക്കാ​റ്റി​ൽ വെ​ന്തു​രു​കി വ​ല​ഞ്ഞ് വ​രു​ന്ന​വ​ർ​ക്ക് മു​ള​ങ്കൂ​ട്ട​ങ്ങ​ളു​ടെ ത​ണ​ലി​ൽ അ​ൽ​പ​നേ​രം വി​ശ്ര​മി​ക്കാ​ൻ ഒ​രി​ട​മു​ണ്ട് മേ​പ്പാ​ടി - മ​ഞ്ഞ​പ്പാ​റ റോ​ഡി​ൽ ന​ത്തം​കു​നി​യി​ൽ. കാ​രാ​പ്പു​ഴ റി​സ​ർ​വോ​യ​റി​ന് കു​റു​കെ ക​ട​ന്നു പോ​കു​ന്ന റോ​ഡി​നി​രു​വ​ശ​ത്തും ന​ട്ടു വ​ള​ർ​ത്തി പ​രി​പാ​ലി​ച്ച മു​ള​ങ്കൂ​ട്ട​ങ്ങ​ളാ​ണ് തി​ള​ക്കു​ന്ന വെ​യി​ലി​ലും പ​ഴ​യ വ​യ​നാ​ടി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന കു​ളി​ർ​മ സ​മ്മാ​നി​ക്കു​ന്ന​ത്.

മേ​പ്പാ​ടി - മ​ഞ്ഞ​പ്പാ​റ റോ​ഡി​ൽ ന​ത്തം​കു​നി മു​ത​ൽ നെ​ല്ലാ​റ​ച്ചാ​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്ത് മൂ​ന്ന് ഇ​ട​ങ്ങ​ളി​ലാ​യി ഒ​രു കി. ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ റോ​ഡി​നി​രു​വ​ശ​ത്തും വെ​ച്ചുപി​ടി​പ്പി​ച്ച് പ​രി​പാ​ലി​ച്ച മു​ള​ങ്കൂ​ട്ട​ങ്ങ​ളാ​ണ് കൊ​ടും ചൂ​ടി​ലും ത​ണു​പ്പ് ന​ൽ​കു​ന്ന​ത്. ഒ​പ്പം കാ​രാ​പ്പു​ഴ റി​സ​ർ​വോ​യ​റി​ൽ നി​ന്നു​മെ​ത്തു​ന്ന ഇ​ളം കാ​റ്റും.

ന​ത്തം​കു​നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ഷ​ഭാ​ര​ത് സം​ഘ​ട​ന​യാ​ണ് പ​ള്ളി​ക്ക​വ​ല​യി​ലെ യു​വാ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ഴി​യോ​ര വ​നം പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി മു​ള​ക​ൾ ന​ട്ടുപി​ടി​പ്പി​ച്ച​ത്. മു​മ്പ് സു​ല​ഭ​മാ​യി​രു​ന്ന മു​ള​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ച​ത് വ​യ​നാ​ടി​ന്റെ കാ​ലാ​വ​സ്ഥ​യെ ത​കി​ടം മ​റി​ച്ചു. ഏ​ത് വേ​ന​ലി​ലും നി​ലനി​ന്നി​രു​ന്ന കു​ളി​ർ​മ വ​യ​നാ​ടി​ന് ന​ഷ്ട​മാ​യി. ചൂ​ട് വ​ർ​ധി​ച്ചു. പ​ഴ​യ കാ​ലാ​വ​സ്ഥ തി​രി​കെ കൊ​ണ്ടുവ​രാ​ൻ മു​ള​ക​ൾ ന​ട്ടു വ​ള​ർ​ത്തു​ന്ന​ത് പ​രി​ധി വ​രെ സ​ഹാ​യി​ക്കുമെന്നാ​ണ് സം​ഘ​ട​ന പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - Let's relax a little in this coolness in the scorching heat
Next Story