Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightബാ​ണാ​സു​ര​യി​ലെ...

ബാ​ണാ​സു​ര​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ടം

text_fields
bookmark_border
banasura
cancel
camera_alt

ബാ​ണാ​സു​ര മ​ല​നി​ര​ക​ളി​ലെ നീ​ർ​ച്ചാ​ലു​ക​ൾ വ​റ്റി​യ നി​ല​യി​ൽ

വെ​ള​ള​മു​ണ്ട: കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​കു​മ്പോ​ൾ കു​ടി​വെ​ള്ള​ത്തി​ന് നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് ബാ​ണാ​സു​ര മ​ല​നി​ര​ക​ളി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ.

മ​ല​നി​ര​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന നൂ​റുക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​തെ ദി​വ​സ​ങ്ങ​ളാ​യി പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. മ​ല​മു​ക​ളി​ലെ പ​ല കു​ടും​ബ​ങ്ങ​ളും വെ​ള്ള​മി​ല്ലാ​ത്ത​ത് കാ​ര​ണം ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി​ക്ക​ഴി​ഞ്ഞു. വേ​ന​ൽ ക​ന​ക്കു​ന്ന​തി​ന്നു മു​മ്പു​ത​ന്നെ നീ​ർ​ച്ചാ​ലു​ക​ൾ വ​റ്റി​യ​തും ശേ​ഷി​ക്കു​ന്ന ജ​ലം തോ​ട്ട​മു​ട​മ​ക​ൾ ഊ​റ്റു​ന്ന​തു​മാ​ണ് ആ​ദി​വാ​സി​ക​ളു​ടെ കു​ടി വെ​ള​ളം മു​ട്ടി​ച്ച​ത്.

ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ നീ​ർ​ച്ചാ​ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഉ​റ​വ തേ​ടി മ​ല ക​യ​റി​യാ​ണ് വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. പു​ളി​ഞ്ഞാ​ൽ, മം​ഗ​ല​ശ്ശേ​രി, കോ​റോം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

കു​ടി​വെ​ള്ളം കി​ട്ടാ​തെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റു​ന്ന​വ​ർ മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​ന്ന് മു​ന്നോ​ടി​യാ​യാ​ണ് തി​രി​ച്ചെ​ത്തു​ക. എ​ന്നാ​ൽ, ആ​ളൊ​ഴി​ഞ്ഞ വീ​ട് പെ​ട്ട​ന്ന് ചി​ത​ല​രി​ച്ച് ത​ക​രു​ന്ന​തി​നാ​ൽ തി​രി​ച്ചെ​ത്തു​മ്പോ​ൾ ഇ​വ​രു​ടെ വീ​ടും ത​ക​രു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്.

വേ​ന​ൽ​കാ​ല​ത്ത് കു​ടി​വെ​ള്ള​ത്തി​നും മ​ഴ​ക്കാ​ല​ത്ത് ഇ​തി​ന്റെ പേ​രി​ൽ ത​ക​ർ​ന്ന വീ​ട് ന​ന്നാ​ക്കാ​നു​മു​ള്ള ഓ​ട്ട​ത്തി​ൽ തീ​ർ​ന്നു പോ​വു​ക​യാ​ണ് ഇ​വ​രു​ടെ ജീ​വി​തം. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും അ​തും ഇ​വ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്നി​ല്ല. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച മം​ഗ​ല​ശ്ശേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി നോ​ക്കു കു​ത്തി​യാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. പു​ളി​ഞ്ഞാ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി മ​ല​യു​ടെ അ​ടി​ഭാ​ഗ​ത്താ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്നു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsTribalsBanasuraDrinking Water Shortage
News Summary - Tribals of Banasura searching for water
Next Story