Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ സഹായത്തോടെയും...

പൊലീസ്​ സഹായത്തോടെയും ​ഡ്രൈവിങ്​ ടെസ്റ്റ്​ നടന്നില്ല; മു​ട​ങ്ങി​യ​ത്​ 10,320 ഡ്രൈ​വി​ങ്​ ടെ​സ്റ്റു​ക​ൾ

text_fields
bookmark_border
driving test
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ്​ സ​ഹാ​യ​ത്തോ​ടെ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്താ​നു​ള്ള ​മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ശ്ര​മ​വും ഫ​ലം ക​ണ്ടി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​വും ടെ​സ്​​റ്റ്​ മു​ട​ങ്ങി. അ​പേ​ക്ഷ​ക​രെ​ത്തി​യാ​ൽ പൊ​ലീ​സ്​ സ​ഹാ​യ​ത്തോ​ടെ ടെ​സ്റ്റ്​ ന​ട​ത്താ​നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം. ഡ്രൈ​വി​ങ് സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലാ​ണ്​ സാ​ധാ​ര​ണ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​ർ ബ​ഹി​ഷ്ക​ര​ണ സ​മ​രം ക​ടു​പ്പി​ച്ച​തോ​ടെ ടെ​സ്​​റ്റ്​ ഗ്രൗ​ണ്ടി​ൽ ഒ​രു വാ​ഹ​നം പോ​ലു​മി​റ​ക്കി​യി​ല്ല. സ്വ​ന്തം വാ​ഹ​ന​വു​മാ​യി വ​രു​ന്ന​വ​ർ​ക്ക്​ ടെ​സ്റ്റി​ന്​ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യെ​ങ്കി​ലും ആ​രും എ​ത്തി​യ​തു​മി​ല്ല.

തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ക്കു​ന്ന​ത്. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​ദി​നം 30 പു​തി​യ ​അ​പേ​ക്ഷ​ക​രെ​യ​ട​ക്കം 40 പേ​രെ​യാ​ണ്​ ടെ​സ്റ്റി​നാ​യി പ​രി​ഗ​ണി​ക്കു​ക. പു​തി​യ അ​പേ​ക്ഷ​ക​ൾ മാ​ത്ര​മെ​ടു​ത്താ​ൽ​ത​ന്നെ സം​സ്ഥാ​ന​ത്തെ 86 ഓ​ഫി​സു​ക​ളി​ലാ​യി പ്ര​തി​ദി​നം 2580 ടെ​സ്റ്റു​ക​ളാ​ണ്​ ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, നാ​ലു ദി​വ​സ​ത്തെ സ​മ​രം കാ​ര​ണം മു​ട​ങ്ങി​യ​ത്​ 10,320 ടെ​സ്റ്റു​ക​ളാ​ണ്. ഇ​വ​രെ ഇ​നി എ​ന്ന്​ പ​രി​ഗ​ണി​ക്കു​മെ​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ്യ​ക്ത​ത​യി​ല്ല. പ്ര​ശ്ന​ത്തി​ൽ ഇ​ട​​പെ​ട്ട്​ പ​രി​ഹാ​രം കാ​ണേ​ണ്ട മ​ന്ത്രി​യാ​ക​ട്ടെ വി​ദേ​ശ യാ​ത്ര​യി​ലും. മു​ഖ്യ​മ​​ന്ത്രി​യും സ്ഥ​ല​ത്തി​ല്ല.

വി​വാ​ദ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ഡ്രൈ​വി​ങ്​ സ്കൂ​ൾ സം​ഘ​ട​ന​ക​ൾ. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 40 ആ​യി കു​റ​ച്ച​തി​ലും ഇ​വ​ർ​ക്ക്​ അ​തൃ​പ്തി​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​കും ഒ​ത്തു​തീ​ർ​ത്ത്​ ഉ​ത്ത​ര​വി​റ​ങ്ങു​​ക​യെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ സ​ർ​ക്കു​ല​റി​ലു​ള്ള​ത്.

ഡ്രൈവിങ് ടെസ്റ്റിന് സ്വന്തം വാഹനമാകാം

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ടെ​സ്റ്റി​ന് സ്വ​ന്തം വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. ഡ്രൈ​വി​ങ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം വാ​ഹ​ന ഉ​ട​മ​ക്ക്​ സ്വ​ന്തം വാ​ഹ​നം ഡ്രൈ​വി​ങ് ടെ​സ്റ്റി​ന് ഉ​പ​യോ​ഗി​ക്കാം. വാ​ഹ​ന​ത്തി​ന്റെ രേ​ഖ​ക​ള്‍ കൈ​വ​ശം ഉ​ണ്ടാ​ക​ണം. ടെ​സ്റ്റി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ക്ക് പൊ​ലീ​സ് സം​ര​ക്ഷ​ണ​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving testKB Ganeshkumar
News Summary - The driving test did not take place even with the help of the police
Next Story