ടെലിസ്കോപ് ലൈബ്രറി പ്രോഗ്രാമുമായി പ്ലാനറ്റേറിയം
text_fieldsബംഗളൂരു: ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി ടെലിസ്കോപ് ലൈബ്രറി പ്രോഗ്രാമുമായി ജവഹർലാൽ നെഹ്റു പ്ലാനറ്റേറിയം. പദ്ധതിയിലൂടെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ടെലിസ്കോപ്, ബൈനോകുലർ, ഗ്നോമൻ തുടങ്ങിയവ നിശ്ചിത സമയത്തേക്ക് പണം നൽകി ഉപയോഗിക്കാൻ കഴിയും. പദ്ധതിയുടെ ഭാഗമായി 16, 17 തീയതികളിൽ ഓറിയന്റേഷൻ ശിൽപശാലയും ഒരുക്കുന്നുണ്ട്. ടെലിസ്കോപ് ലൈബ്രറി സൗകര്യം ലഭിക്കുന്നതിന് താൽപര്യമുള്ളവർ ശിൽപശാലയിൽ പങ്കെടുക്കേണ്ടതാണ്. ടെലിസ്കോപ് ഒപ്റ്റിക്സിന്റെ അടിസ്ഥാന പാഠങ്ങൾ, ടെലിസ്കോപിന്റെ പ്രവർത്തന തത്ത്വം, ടെലിസ്കോപിന്റെയും ബൈനോകുലറിന്റെയും ഉപയോഗവും പരിപാലനവും, ഗ്നോമൻ ഉപയോഗിച്ചുള്ള ഗോളശാസ്ത്ര പ്രവർത്തനങ്ങൾ, വാനനിരീക്ഷണം, ആസ്ട്രോ ഫോട്ടോഗ്രഫി തുടങ്ങിയവയാണ് ശിൽപശാലയിലുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക്: 080-22379725/080-22266084.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.