Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആശ്വാസ മഴ തുടരുന്നു

ആശ്വാസ മഴ തുടരുന്നു

text_fields
bookmark_border
heavy rain
cancel

ബംഗളൂരു: കെ.എസ്.എൻ.ഡി.സി ഇടിമിന്നലോടുകൂടിയ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ.

ബംഗളൂരു റൂറൽ, ബം​ഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബല്ലാപുര, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, തുമകുരു എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ന​ഗരത്തി​ന്റെ പലഭാ​ഗങ്ങളിലും ഇന്നലെ വൈകീട്ട് ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചു. ബം​ഗളൂരുവിൽ രണ്ട് ദിവസമായി താപനില 37 സെൽഷ്യസിൽതന്നെ തുടരുകയാണ്.

മേയ് 7 മുതൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് നേരത്തേ വിവിധ കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരുന്നു. അതേസമയം വടക്കൻ കർണാടക ചുട്ടുപൊള്ളുകയാണ്. മേയ് 8നുശേഷം സംസ്ഥാനത്തെ താപനില 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കെ.എസ്.എൻ.ഡി.സി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainBengaluru News
News Summary - relief rain continues
Next Story